മലപ്പുറത്ത് തിരഞ്ഞെടുപ്പ് ആഘോഷം കൊഴുപ്പിക്കാനായി കൊണ്ടുപോവുകയായിരുന്ന മദ്യക്കുപ്പികൾ പിടികൂടി. അറുപതോളം കുപ്പി വിദേശ മദ്യവുമായി എത്തിയ രണ്ടു പേരെ എക്സൈസ് സംഘം പിടികൂടി
എടത്തനാട്ടുകര സ്വദേശികളായ രണ്ടു പേരെയാണ് കാളികാവ് വെന്തോടം പടിയിൽ വെച്ച് പിടികൂടിയത്. ഇവർ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽ ഒളിപ്പിച്ച നിലയിലും രണ്ടു ബാഗുകളിലുമാണ് മദ്യം സൂക്ഷിച്ചിരുന്നത്. എക്സൈസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്

0 Comments