LATEST

6/recent/ticker-posts

Header Ads Widget

പേപ്പര്‍ പ്രസന്റേഷനിടെ വിദ്യാര്‍ഥിനി കുഴഞ്ഞുവീണു മരിച്ചു


 

മലപ്പുറം: വളാഞ്ചേരി ആതവനാട് മർക്കസ് ആർട്സ് ആൻഡ് സയൻസ് കോളജിലെ വിദ്യാർഥിനി പേപ്പർ പ്രസന്റേഷനിടെ കുഴഞ്ഞുവീണു മരിച്ചു. ബയോടെക്നോളജി വിഭാഗം വിദ്യാർഥിനിയായ തിരൂർ പറവണ്ണ സ്വദേശിനി ഷെഫീഖയാണ് മരിച്ചത്.


ഇന്റേണ്‍ഷിപ്പിന്റെ ഭാഗമായി പാലക്കാട് ജില്ലയിലെ ഒരു എൻജിനീയറിങ് കോളജില്‍ പ്രബന്ധം അവതരിപ്പിക്കുന്നതിനിടെയായിരുന്നു കുഴഞ്ഞുവീണത്. ഉടൻ തന്നെ സമീപത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച്‌ വിദഗ്ധ ചികിത്സ നല്‍കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

0 Comments