LATEST

6/recent/ticker-posts

Header Ads Widget

ബൈക്ക് മോഷണം; അന്തർജില്ല കവർച്ചക്കാരനായ പ്രതി തിരൂരിൽ അറസ്റ്റിൽ

 


തിരൂർ : മോട്ടോർ സൈക്കിൾ മോഷ്ടിച്ച അന്തർജില്ല കവർച്ചക്കാരനായ പ്രതിയെ തിരൂർ പൊലീസ് അറസ്റ്റു ചെയ്തു. പാലക്കാട് ചലവറ കുട്ടുംതൊടി മുഹമ്മദ് ബിലാൽ (25) ആണ് അറസ്റ്റിലായത്. കഴിഞ്ഞ 9 ന് തിരൂർ ബസ് സ്റ്റാൻഡിന് പരിസരത്തെ തൈയ്യിൽ ഹാ‍ർഡ് വെയേ്ഴ്സ് എന്ന സ്ഥാപനത്തിന് മുൻവശം റോഡരികിൽ നിർത്തിയിട്ടിരുന്ന ദിൽജിത്തിൻ്റെ കെ.ടി.എം. ഡ്യൂക്ക് മോട്ടോർ സൈക്കിൾ മോഷ്ടിച്ച കേസിലാണ് പ്രതിയെ തിരൂർ പൊലീസ് അറസ്സു ചെയ്തത്. പ്രതിക്കായി തിരൂർ പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിൽ നിന്നും പ്രതിയെ വണ്ടൂരിൽ നിന്നാണ് കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് തിരൂ‍ർ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പ്രതിയെ കണ്ടെത്തുന്നതിനും അന്വേഷണത്തിനും മലപ്പുറം ജില്ല പൊലീസ് മേധാവി ചൈത്ര തെരാസ ജോണിൻ്റെ നിർദ്ദേശപ്രകാരം തിരൂർ ഡി.വൈ.എസ്.പി. സിദ്ദീഖിന്റെ നേതൃത്വത്തിൽ തിരൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അനിൽകുമാർ മേപ്പിള്ളി, എസ്.ഐമാരായ വിശാഖ് കെ. വിശ്വൻ, കെ.എസ്. ജയൻ, എസ്.സി.പി.ഒ. ഇന്ദ്രജിത്, സി.പി.ഒ മാരായ ഉണ്ണികുട്ടൻ, വിജീഷ്, ആഷിഷ് സ്റ്റീഫൻ, അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിക്കെതിരെ മലപ്പുറം, കോഴിക്കോട്, പാലക്കാട്, തൃശ്ശൂർ ജില്ലകളിലായി 27 കേസുകൾ രജിസ്റ്റ‍ർ ചെയ്തിട്ടുണ്ട്.

Post a Comment

0 Comments