വേങ്ങര | കുമരകത്ത് വിനോദ സഞ്ചാരത്തിന് എത്തിയ സംഘ ത്തിലെ 8 വയസ്സുകാരൻ റിസോർട്ടിലെ സ്വിമ്മിങ് പുളിൽ മുങ്ങിമരിച്ചു. മലപ്പുറം വേങ്ങര വെട്ടുതോട് കാപ്പിൽ വീട്ടിൽ നജീമിൻ്റെ മകൻ മുഹമ്മദ് നബാൻ ആണു മരിച്ചത്. വേങ്ങര അൽ ഇഹ്സാൻ ഇംഗ്ലിഷ് മീഡിയം സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ്. ഇന്നലെ വൈകിട്ട് 4ന് പാരഡൈസ് റിസോർട്ടിലാണ് സംഭവം.
29 പേരടങ്ങുന്ന ടുറിസ്റ്റ് സംഘത്തിൽ നബാനും മാതാപിതാക്കളും സഹോദരങ്ങളും ഉണ്ടായിരുന്നു. സംഘത്തിലെ 10 പേർ സ്വിമ്മിങ് പുളിൽ ഇറങ്ങിയ സമയത്താണു കുട്ടി മുങ്ങിപ്പൊയതെന്നും ഇത് ആരുടെയും ശ്രദ്ധയിൽപെട്ടില്ലെന്നും പൊലീസ് പറഞ്ഞു. പിന്നീടുള്ള അന്വേഷണത്തിലാണു കുട്ടിയെ സ്വിമ്മിങ് പുളിൽ കണ്ടത്തിയത്.
സംഘത്തിൽ ഉണ്ടായിരുന്നവരും റിസോർട്ട് ജീവനക്കാരും ചേർന്നു കുട്ടിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ ക്ഷേിക്കാനായില്ല. പൊലീസ് ബന്ധുക്കളിൽ നിന്നു മൊഴിയെടുത്തു. മൃതദേഹം കോട്ടയം മെഡി ക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. ഇന്ന് ഉച്ചകഴിഞ്ഞു വേങ്ങര ടൗൺ പുത്തൻ പള്ളി ജുമാമസ്ജിദ് കബർസ്ഥാനിൽ കബറടക്കും. മാതാവ്: ഉമ്മു സൽമ. സഹോദരങ്ങൾ: നസീം, നഹിയാൻ, നെഹ്റ.

0 Comments