LATEST

6/recent/ticker-posts

Header Ads Widget

കോഴിക്കോട് ബിജെപിയിൽ വൻ പൊട്ടിത്തെറി; ജില്ലാ പ്രസിഡന്റിന്റെ കോലം കത്തിച്ച് പ്രവർത്തകർ



കോഴിക്കോട്: ബിജെപിയിൽ വൻ പൊട്ടിത്തെറി. വടകരയിൽ ബിജെപി ജില്ലാ പ്രസിഡന്റിനെതിരെ പരസ്യ പ്രതിഷേധവുമായി ഒരു വിഭാഗം രം ഗത്തെത്തി. ഔദ്യോഗിക നേതൃത്വത്തിനെതിരെ പ്രകടനം നടത്തിയ വിമതർ ജില്ലാ പ്രസിഡന്റിന്റെ കോലവും കത്തിച്ചു. ബിജെപി നോർത്ത് ജില്ലാ പ്രസിഡന്റ് സി.ആർ. പ്രഫുൽ കൃഷ്ണന്റ കോലമാണ് ബിജെപി പ്രവർത്തകർ പരസ്യമായി കത്തിച്ചത്.


ഒൻപത് നേതാക്കളെ പാർട്ടിയുടെ പ്രാഥമികം അംഗത്വത്തിൽ നിന്ന് പുറത്താക്കിയതോടെയാണ് കോഴിക്കോട് ജില്ലയിലെ ബിജെപിയിൽ തർക്കം രൂക്ഷമായത്. പാർട്ടി അച്ചടക്കം ലംഘിച്ചെന്നാരോപിച്ചായിരുന്നു പുറത്താക്കൽ. അടക്കാതെരുവിലെ ബിജെപി നോർത്ത് ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തിയ ഇരുവിഭാഗവും തമ്മിൽ കയ്യാങ്കളിയുണ്ടായതായും സൂചനയുണ്ട്. 'പ്രസ്ഥാനത്തിലെ പാഷാണം, പ്രസ്ഥാനത്തെ രക്ഷിക്കൂ' എന്ന മുദ്രാവാക്യം ഉയർത്തിയാണ് പ്രവർത്തകർ തെരുവിലിറങ്ങി പ്രതിഷേധിച്ചത്.


നിയമസഭ രെരഞ്ഞെടുപ്പിൽ സ്ഥാനാർഥിനിയമസഭ രെരഞ്ഞെടുപ്പിൽ സ്ഥാനാർഥി നിർണയവുമായി ബന്ധപെട്ടാണ് വടകരയിലും നാദാപുരത്തും തർക്കങ്ങൾ ഉടലെടുത്തത്. രണ്ട് മണ്ഡലങ്ങളിൽ നിന്നും ഔദ്യോഗിക സ്ഥാനാർഥിക്കെതിരെ വിമതരായി പത്രിക നൽകിയ രണ്ട് പേർ ഉൾപെടെ ഒമ്പത് പേരെയാണ് കഴിഞ്ഞ ദിവസം ബിജെപി നോർത്ത് ജില്ലാ കമ്മിറ്റി പുറത്താക്കിയത്. വടകരയിൽ ശ്യാംരാജ് കുരിയാടി, നാദാപുരത്ത് കെ പത്മകുമാർ എന്നിവരാണ് വിമത സ്ഥാനാർഥിയായി പത്രിക നൽകിയത്. ഇവർക്ക് അനുകൂല നിലപാട് സ്വീകരിച്ച ബിജെപി നേതാക്കളായ എ.വി. ഗണേശൻ, രവി വെള്ളൂർ, പി.പി. രാജൻ, പി.കെ ബിജീഷ്, നാണു മഞ്ചക്കൽ, ഇ.കെ ബാബു, വി.ടി വിനീഷ് എന്നിവരെയുമാണ് പുറത്താക്കിയത്.


വടകരയിൽ ശ്യാം രാജിൻ്റ പത്രിക തള്ളി പോകുകയും നാദാപുരത്ത് പത്മകുമാർ മത്സര രംഗത്ത് ഉറച്ച് നിൽക്കുകയും ചെയ്തിരുന്നു. പുറത്താക്കൽ നടപടിയിൽ പ്രതിഷേധിച്ച് നടത്തിയ പ്രതിഷേധ പ്രകടനം വടകര അതിഥി മന്ദിരത്തിൽ നിന്നും ആരംഭിച്ച് നഗരം ചുറ്റി അടക്കാതെരുവിൽ സമാപിച്ചു. അടക്കാതെരുവിൽ വെച്ചാണ് പ്രഫുൽകൃഷ്ണ‌ൻ്റ കോലം കത്തിച്ചത്.

Post a Comment

0 Comments