LATEST

6/recent/ticker-posts

Header Ads Widget

രൂപയും ഓഹരിയും വീണു; സ്വര്‍ണത്തിന് കുതിപ്പ്



ഇറാന്‍ യുദ്ധമുണ്ടാക്കുന്ന തിരിച്ചടി ലോകത്തകമാനം ബാധിച്ചത് പോലെ ഇന്ത്യയിലും തുടരുകയാണ്. ഓഹരിയില്‍ തുടങ്ങി രൂപയില്‍ വരെ അതിന്റെ പ്രതിഫലനം ദൃശ്യമാകുന്നു. ഇന്നും ഈ സ്ഥിതിക്ക് മാറ്റമുണ്ടായില്ല. ഇറാന്‍ യുദ്ധം സമ്പദ്‌വ്യവസ്ഥയില്‍ സൃഷ്ടിച്ച നെഗറ്റീവ് സാഹചര്യങ്ങള്‍ വിപണികളെ വിടാതെ പിന്തുടരുകയാണ്..

ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയിലേക്ക് വീണതാണ് ഇന്നത്തെ പ്രധാനസംഭവം. വിനിമയമൂല്യം 95ലേക്ക് എത്തിയതോടെയാണ് രൂപ നാണക്കേടിന്റെ റെക്കോഡിലേക്ക കൂപ്പുകുത്തിയത്. ക്രൂഡോയില്‍ വില ഉയരുന്നതും ഇറാന്‍-യുഎസ് യുദ്ധവുമാണ് രൂപയുടെ മൂല്യം ഇടിയുന്നതിലേക്ക് നയിക്കുന്നത്.ഡോളറിനെതിരെ 95.01 രൂപയിലാണ് ഇന്ന് രൂപ വ്യാപാരം ആരംഭിച്ചത്. പിന്നീട് വ്യാപാരത്തിനിടെ ഏറ്റവും മോശം അവസ്ഥയായ 95.20ത്തിലേക്ക് രൂപ വീണു..

നിക്ഷേപകര്‍ ഡോളറിനെm സുരക്ഷിതനിക്ഷേപമായി കാണുന്നതാണ് രൂപയുടെ വിലയിടുക്കുന്ന പ്രധാനഘടകം. യു.എസ് ഫെഡറല്‍ റിസര്‍വ് വായ്പ നയത്തില്‍ സ്വീകരിച്ച ഉദാരനയവും രൂപയുടെ തിരിച്ചടിക്കുള്ള ആക്കം കൂട്ടി. പലിശനിരക്കുകളില്‍ മാറ്റം വരുത്തേണ്ടെന്നായിരുന്നു ഫെഡറല്‍ റിസര്‍വ് തീരുമാനം. ഇത് യു.എസ് ഡോളര്‍ ഇന്‍ഡക്സിനേയും ബോണ്ട് വരുമാനത്തേയും സ്വാധീനിച്ചു. ഇതോടെ ഡോളര്‍ കൂടുതല്‍ ആകര്‍ഷകമുള്ള നിക്ഷേപമായി മാറി..

ഇന്ത്യയുടെ ആശങ്കയേറ്റി എണ്ണവില വീണ്ടും കുതിച്ചു. 120 ഡോളറും പിന്നിട്ടാണ് എണ്ണയുടെ കുതിപ്പ്. ഇന്ന് 123 ഡോളറിലാണ് അന്താരാഷ്ട്ര വിപണിയില്‍ എണ്ണയുടെ വ്യാപാരം പുരോഗമിക്കുന്നത്. ഇന്ത്യ ഉപയോഗിക്കുന്ന ബ്രെന്റ് ക്രൂഡോയിലിന്റെ വിലയാണ് 120 ഡോളര്‍ തൊട്ടത്. വെസ്റ്റ് ടെക്സാസ് ഇന്റര്‍മീഡിയേറ്റ് ക്രൂഡോയിലിന്റെ വില 110 ഡോളറിലേക്ക് അടുക്കുകയാണ് അതേസമയം പ്രകൃതിവാതകത്തിന്റെ വിലയില്‍ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തിയത് ആശ്വാസം പകരുന്നുണ്ട്..

ഇന്ത്യന്‍ ഓഹരി വിപണികള്‍ കഴിഞ്ഞ ദിവസത്തെ നേട്ടം കൈവിട്ടു. ബോംബെ സൂചിക സെന്‍സെക്സും ദേശീയ സൂചിക നിഫ്റ്റിയും ഒരു ശതമാനം ഇടിഞ്ഞു.ഓഹരി വിപണികള്‍ വീണതോടെ ബി.എസ്.ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണിമൂല്യം ഒമ്പത് ലക്ഷം കോടി ഇടിഞ്ഞു. 460 ലക്ഷം കോടിയായാണ് ബി.എസ്.ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണിമൂല്യം ഇടിഞ്ഞത്..

നിഫ്റ്റി സ്മോള്‍ക്യാപ്, മിഡ്ക്യാപ് ഇന്‍ഡക്സുകളില്‍ വലിയ ഇടിവുണ്ടായി. സ്മോള്‍ക്യാപ് ഇന്‍ഡ്കിസല്‍ 0.5 ശതമാനം ഇടിവുണ്ടായപ്പോള്‍ മിഡ്ക്യാപ് ഒരു ശതമാനം കുറഞ്ഞു. നിഫ്റ്റിയില്‍ എല്ലാ സെക്ടറുകളും നഷ്ടത്തിലാണ്. ഓട്ടോ 1.6 ശതമാനത്തിന്റെ നഷ്ടം രേഖപ്പെടുത്തി. നിഫ്റ്റി മെറ്റല്‍,പി.എസ്.യു ബാങ്ക്, പ്രൈവറ്റ് ബാങ്ക്, കണ്‍സ്യുമര്‍ ഡ്യുറിള്‍സ് എന്നിവ യിലും ഇടിവുണ്ടായി..

ഇറാനുമേല്‍ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്ന യു.എസ് പ്രഖ്യാപനം ഓഹരി വിപണികളെ സ്വാധീനിച്ചു. ഇതിനൊപ്പം രൂപയുടെ മൂല്യം റെക്കോഡ് താഴ്ചയായ 95ലേക്ക് വീണതും എണ്ണവില കുതിക്കുന്നതും ഓഹരി വിപണികളെ നെഗറ്റീവായി സ്വാധീനിക്കുന്നുണ്ട്. വിദേശനിക്ഷേപകര്‍ വില്‍പനക്കാരുടെ റോളില്‍ തുടരുന്നതും ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറക്കാത്തതും വിപണിയെ സ്വാധീനിച്ചു.

ഇന്ധനവിതരണവുമായി ബന്ധപ്പെട്ട് പൊതുമേഖല കമ്പനികളുടെ നയംമാറ്റം പമ്പുടമകള്‍ക്ക് തിരിച്ചടിയാണ്. ഇനി മുതല്‍ അഡ്വാന്‍സ് പെയ്‌മെന്റ് നല്‍കുന്ന പമ്പുകള്‍ക്ക് മാത്രമേ ഇന്ധനം നല്‍കുവെന്ന് പൊതുമേഖല എണ്ണകമ്പനികള്‍ അറിയിച്ചു. മുമ്പ് ഇന്ധനം വാങ്ങിയതിന് ശേഷം പണം നല്‍കുന്നതിനായി അഞ്ച് ദിവസം വരെ സമയം കമ്പനികള്‍ അനുവദിച്ചിരുന്നു. രാജ്യാന്തര വിപണിയിലെ എണ്ണവിലയിലെ ചാഞ്ചാട്ടങ്ങള്‍ ചൂണ്ടിക്കാട്ടി എണ്ണകമ്പനികള്‍ നയംമാറ്റം പ്രഖ്യാപിക്കുകയായിരുന്നു. നയംമാറ്റത്തില്‍ പ്രതിഷേധവുമായി പെട്രോള്‍ പമ്പ് ഉടമകളുടെ സംഘടന രംഗത്തെത്തി..

തിരിച്ചടികള്‍ക്കിടയില്‍ നിക്ഷേപകര്‍ക്ക് ആശ്വാസമായത് ആര്‍.ബി.ഐ സ്വര്‍ണബോണ്ടുകളുടെ തിരിച്ചുവാങ്ങല്‍ തുക പ്രഖ്യാപിച്ചത്. 295 ശതമാനം നേട്ടമാണ് സ്വര്‍ണബോണ്ടുകള്‍ നിക്ഷേപകര്‍ക്ക് നല്‍കിയത്. സീരിസുകളുടെ തിരിച്ചുവാങ്ങല്‍ തുക യൂണിറ്റൊന്നിന് 14,931 രൂപയായാണ് ആര്‍.ബി.ഐ നിശ്ചയിച്ചത്. ഏപ്രില്‍ 27,28,29 എന്നീ തീയതികളിലെ സ്വര്‍ണത്തിന്റെ ക്ലോസിങ് തുകയുടെ ശരാശരി കണക്കാക്കിയാണ് ആര്‍.ബി.ഐ വില നിശ്ചയിച്ചത്.യുണിറ്റൊന്നിന് 3,785 രൂപ നിരക്കില്‍ പുറത്തിറക്കിയ ബോണ്ടാണ് വന്‍ റിട്ടേണ്‍േ നല്‍കി നിക്ഷേപകരില്‍ നിന്ന് ആര്‍.ബി.ഐ തിരികെ വാങ്ങുന്നത..

ഇന്ന് മൂന്ന് തവണയാണ് സ്വര്‍ണത്തിന് വില വര്‍ധിച്ചത്. ഗ്രാമിന് 60 രൂപയുടെ വര്‍ധനവാണ് വൈകീട്ട് ഉണ്ടായിരിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 14,000 രൂപയായും പവന്‍േറത് 1,12,000 രൂപയായും ഉയര്‍ന്നു.ഇന്ന് ഉച്ചക്ക് സ്വര്‍ണവില ഗ്രാമിന് 130 രൂപ വര്‍ധിച്ചിരുന്നു. രാവിലെ 20 രൂപയും ഉയര്‍ന്നിരുന്നു.


Post a Comment

0 Comments