തെഹ്റാൻ: യുഎസ്-ഇറാൻ സംഘർഷത്തിൽ പ്രതികരണവുമായി ഇറാൻ്റെ പരമോന്നത നേതാവ് മൊജ്തബ ഖമനയി. ഇറാൻ്റെ ആണവ മിസൈൽ ശേഷി സംരക്ഷിക്കുമെന്നും ഗൾഫിലെ അമേരിക്കൻ സാന്നിധ്യം ഇല്ലാതാക്കുമെന്നുമാണ് മൊജ്തബ ഖമനയിയുടെ പ്രതികരണം.
ഇറാൻ സ്റ്റേറ്റ് മീഡിയ പുറത്തിറക്കിയ
വാർത്താക്കുറിപ്പിലൂടെയാണ് ഖമനയി പ്രതികരിച്ചത്. ഇറാൻ-യുഎസ് യുദ്ധം തുടങ്ങി രണ്ട് മാസം പിന്നിടുമ്പോൾ രാജ്യത്തിൻ്റെ നിലപാട് വ്യക്തമാക്കിയാണ് വാർത്താക്കുറിപ്പ് പ്രസിദ്ധീകരിച്ചത്.
പശ്ചിമേഷ്യയിലെ ആക്രമണവും സൈനികനടപടിയും രണ്ട് മാസം പിന്നിടുമ്പോൾ ഹോർമൂസ് കടലിടുക്കിൽ യുഎസ് തോറ്റ് നാണംകെട്ടിരിക്കുകയാണ്. ഇതോടെ ഒരു പുതിയ അധ്യായമാണ് പേർഷ്യൻ ഗൾഫിലും ഹോർമൂസിലും ആരംഭിക്കുന്നത് എന്നാണ് ഖമനയി പഞ്ഞത്.
സ്വന്തം സൈനിക താവളങ്ങൾ പോലും സംരക്ഷിക്കാൻ സാധിക്കാത്ത അമേരിക്ക എങ്ങനെ ഗൾഫിന് സുരക്ഷ ഒരുക്കുമെന്നാണ് മൊജ്തബ ചോദിക്കുന്നത്. ഇറാൻ, രാജ്യത്തിൻ്റെ ആണവ മിസൈൽ ശേഷി സംരക്ഷിച്ചുകൊണ്ട് അധിനിവേശ പ്രവർത്തനങ്ങളെ ധീരമായി പ്രതിരോധിക്കുമെന്ന് അദേഹം വ്യക്തമാക്കി.

0 Comments