കൊച്ചി: പ്രസവത്തെക്കുറിച്ചുള്ള എൻഡിഎസ്ഥാനാർത്ഥി അഖിൽ മാരാരുടെവിവാദപരാമർശത്തിനെതിരെ പരാതിയുമായിവനിതാഡോക്ടർ.പ്രസവംസങ്കീർണ്ണമാക്കിയത് ആശുപത്രികൾ ആണെന്ന വസ്തുതാവിരുദ്ധ പരാമർശം സമൂഹത്തിൽപ്രചരിപ്പിക്കുകയെന്നഉദ്ദേശ്യത്തോടെ വ്യാജപ്രചാരണം നടത്തിയ അഖിൽമാരാർക്കെതിരെകർശനനടപടി എടുക്കണമെന്ന്ആവശ്യപ്പെട്ടാണ്പരാതിനൽകിയത്
സ്ത്രീകൾ വളരെ ഈസിയായും കൂളായും ചെയ്തിരുന്ന പരിപാടിയായിരുന്നു പ്രസവം എന്നും ആശുപത്രികളും രക്ഷിതാക്കളുമാണ് പ്രസവം സങ്കീർണ്ണമാക്കിയത് എന്നുമായിരുന്നു അഖിൽ മാരാർ പറഞ്ഞത്. അഖിലിന്റെ പരാമർശത്തിനെതിരെ സൈബർ ഇടങ്ങളിൽ ഉൾപ്പെടെ കടുത്ത വിമർശനം ശക്തമാകവെയാണ് നിയമനടപടി ആവശ്യപ്പെട്ട് ഡോക്ടർ രംഗത്തെത്തിയത്. വീട്ടിലെ പ്രസവം നിരുത്സാഹപ്പെടുത്താൻ മാർഗരേഖ ആവശ്യപ്പെട്ട് നിയമപോരാട്ടം നടത്തുന്ന ആരോഗ്യവകുപ്പിലെ മെഡിക്കൽ ഓഫീസറായ ഡോ. കെ പ്രതിഭയാണ് ചീഫ് സെക്രട്ടറിക്ക് പരാതി നൽകിയത്.
'ഒരു കാലത്ത് സ്ത്രീകൾ പ്രസവം എന്ന് പറയുന്നത് വളരെ കൂൾ ആയി ചെയ്തിരുന്ന കാര്യമാണ്. പണ്ടൊക്കെ തമാശയായിട്ട് ചിലർ പറയുന്നത് കേൾക്കാം, ആ സ്ത്രീ പ്രസവിച്ചിട്ട് അവിടെ പോയിരുന്ന് രണ്ട് കിലോ അരി ഇടിച്ചിട്ടുണ്ടെന്ന്. അപ്പൊ ഇത്ര നിസ്സാരമായിട്ട് സ്ത്രീകൾ വളരെ എൻജോയ് ചെയ്‌തിരുന്ന ഒരു പ്രോസസിനെ ഇവിടുത്തെ കുറെ ആശുപത്രികളും വന്ന് മാറ്റിയതാണ്.
രക്ഷകർത്താക്കളെ ഇങ്ങനെ പ്രഷർ കയറ്റുകയാണ്. അതോടുകൂടി ആധി കേറി.പ്രഗ്നന്റ് ആയി കഴിഞ്ഞാൽ തനിക്കെന്തോ മാരക രോഗമാണെന്ന് ഒരു പെൺകുട്ടിയുടെ മനസ്സിലേക്ക് ഇട്ടുകൊടുക്കുകയാണ്. ഇതിനെ ഇങ്ങനെ പേടിപ്പിച്ച് പേടിപ്പിച്ച് അവസാനം സിസേറിയനുമായി ആകെ കോംപ്ലിക്കേറ്റഡ് ആക്കി വെക്കും', എന്നായിരുന്നു അഖിൽ മാരാർ പറഞ്ഞത്.

0 Comments