കൊച്ചിഅധ്യാപകർക്കുംസഹപാഠികൾക്കുമൊപ്പം പാർക്ക് കാണാനെത്തിയ 5 വയസ്സുകാരൻ വെള്ളച്ചാലിൽ വീണു മരിച്ച സംഭവത്തിൽ നടന്നത് ഗുരുതര അനാസ്ഥ. ലൈസൻസ് ഇല്ലാതെയാണ് പാർക്ക് പ്രവർത്തിച്ചിരുന്നതെന്ന് വ്യക്‌തമായി. പഞ്ചായത്തിനു പുറമേ തടയിട്ടപറമ്പ് പൊലീസും പാർക്കിന് സ്റ്റോപ് മെമ്മോ നൽകി. പണം ഈടാക്കി സന്ദർശകരെ പ്രവേശിപ്പിച്ച സംഭവത്തിൽ അന്വേഷണം നടത്താനും വീഴ്ചയുണ്ടെങ്കിൽ നിയമനടപടി സ്വീകരിക്കാനും പൊലീസ് തീരുമാനിച്ചു.
കഴിഞ്ഞ ദിവസമാണ് കിഴക്കമ്പലം പഴങ്ങനാട് ലയൺസ് ജംഗിൾ പാർക്കിൽ അധ്യാപകർക്കും സഹപാഠികൾക്കുമൊപ്പം എത്തിയ പ്രീ സ്‌കൂൾ വിദ്യാർഥി വെള്ളച്ചാലിൽ വീണു മരിച്ചത്. വിദേശത്ത് ജോലി ചെയ്യുന്ന കോട്ടയം ചെങ്ങളം സൗത്ത് വലിയകളപ്പത്തറ വീട്ടിൽ മുഹമ്മദ് നസീറിന്റെയും അമീറയുടെയും മകൻ മുഹമ്മദ് ആദം (5) ആണ് മരിച്ചത്. പാലാരിവട്ടം ബിയോണ്ട് ബോൺ പ്രീ സ്കൂളിലെ വിദ്യാർഥിയായിരുന്നു ആദം.

0 Comments