LATEST

6/recent/ticker-posts

Header Ads Widget

ഐപിഎൽ 'എല്‍ ക്ലാസിക്കോ'; ഇന്ന് മുംബൈ ഇന്ത്യൻസ് - ചെന്നൈ സൂപ്പർ കിങ്‌സ് പോരാട്ടം



ഇന്ത്യൻ പ്രീമിയർ ലീഗ് 'എൽ ക്ലാസിക്കോ' എന്നറിയപ്പെടുന്ന മുംബൈ ഇന്ത്യൻസ് - ചെന്നൈ സൂപ്പർ കിങ്‌സ് പോരാട്ടത്തിന് മണിക്കൂറുകൾ മാത്രം ബാക്കി. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ രാത്രി 7.30-നാണ് മത്സരം അരങ്ങേറുന്നത്. എൽ ക്ലാസിക്കോ പോര് കാണാനായുള്ള ആവേശത്തിലാണ് മുംബൈയുടെയും ചെന്നൈയുടെയും ആരാധകർ. 

എന്നാൽ, ആവേശം അതിന്റെ കൊടുമുടിയിൽ നിൽക്കുമ്പോഴും ചെന്നൈ ആരാധകർക്ക് ഇന്നും നിരാശയാണ്. പരിക്കിൽ നിന്ന് മുക്തനായി സിഎസ്കെ മുൻ ക്യാപ്റ്റൻ എംഎസ് ധോണി മുംബൈക്ക് എതിരായ മത്സരത്തിൽ മൈതാനത്ത് ഇറങ്ങുമെന്നായിരുന്നു നേരത്തെ പുറത്ത് വന്നിരുന്ന വാർത്ത. എന്നാൽ, താരം ഇന്ന് കളത്തിലിറങ്ങാനുള്ള സാധ്യത മങ്ങിയതായാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ട്.


#ElClassico #ipl #CSKvsMI 

Post a Comment

0 Comments