LATEST

6/recent/ticker-posts

Header Ads Widget

സര്‍ക്കാര്‍ നിര്‍മിച്ച ടൗണ്‍ഷിപ്പില്‍ ഏഴു കുടുംബങ്ങള്‍ക്ക് താക്കോല്‍ കൈമാറി; ഒന്നിച്ചു മാത്രമേ താമസം തുടങ്ങൂവെന്ന് ദുരന്തബാധിതര്‍

 

മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതർക്കായി സർക്കാർ നിർമിച്ച ടൗണ്‍ഷിപ്പില്‍ ഏഴു കുടുംബങ്ങള്‍ക്ക് താക്കോല്‍ കൈമാറി.178 കുടുംബങ്ങളിലെ 7 കുടുംബങ്ങള്‍ക്കാണ് ആദ്യഘട്ടം എന്ന നിലയില്‍ താക്കോല്‍ നല്‍കിയത്. എന്നാല്‍ കുടുംബങ്ങള്‍ ഇപ്പോള്‍ താമസം തുടങ്ങുന്നില്ല. 


178 കുടുംബങ്ങളും ഒന്നിച്ചു മാത്രമേ താമസം തുടങ്ങൂവെന്ന് ദുരന്തബാധിതർ.നാളെ വേണമെങ്കിലും താമസം തുടങ്ങാം. എന്നാല്‍ എല്ലാവരും ഒരുമിച്ചേ താമസം തുടങ്ങൂവെന്നാണ് ഞങ്ങളുടെ തീരുമാനം' ദുരന്തബാധിതർ പറഞ്ഞു. ക്ലസ്റ്ററുകള്‍ ആയി വീടുകള്‍ കൈമാറുമെന്ന് ഊരാളുങ്കല്‍ സി ഒ ഒ അരുണ്‍ ബാബു വ്യക്തമാക്കി. 178 വീടുകളുടെയും കെട്ടിടം അടുത്ത രണ്ടുമൂന്നു ദിവസത്തിനുള്ളില്‍ പൂർത്തിയാകും. പരിശോധന പൂർത്തിയായ ശേഷം ചൂണ്ടിക്കാണിക്കപ്പെടുന്ന പ്രശ്നങ്ങള്‍ പരിഹരിച്ച്‌ ക്ലസ്റ്ററുകളായി വീടുകള്‍ നല്‍കുമെന്ന് അദേഹം അറിയിച്ചു

Post a Comment

0 Comments