LATEST

6/recent/ticker-posts

Header Ads Widget

അസ്ലം അഹ്സനിയുടെ വിയോഗത്തിന് പിന്നാലെ ശിഷ്യനും മടങ്ങി

 


മലപ്പുറം | മേൽമുറിയിൽ ബൈക്ക് വൈദ്യുതതൂണിലിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിയും മരണത്തിന് കീഴടങ്ങി. മഅ്ദിൻ ദഅ്‌വ കോളേജ് വിദ്യാർത്ഥി മുഹമ്മദ് ഫഹദ് ചാവക്കാട് ആണ് ഇന്ന് വൈകുന്നേരം മരണപ്പെട്ടത്.


അപകടത്തിൽ മഅ്ദിൻ അക്കാദമിയിലെ പ്രധാന മുദരിസും യുവ പണ്ഡിതനുമായ അസ്ലം അഹ്സനി തലക്കടത്തൂർ (41) കഴിഞ്ഞ ദിവസം രാത്രി തന്നെ മരണപ്പെട്ടിരുന്നു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി.


കഴിഞ്ഞ ദിവസം വൈകുന്നേരം മലപ്പുറം മേൽമുറിയിൽ വെച്ചായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിലെ വൈദ്യുതതൂണിൽ ഇടിക്കുകയായിരുന്നു.


അപകടത്തിൽ സാരമായി പരിക്കേറ്റ അസ്ലം അഹ്സനിയെ ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. ഗുരുതരമായ പരിക്കുകളോടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ഫഹദിന്റെ ജീവൻ രക്ഷിക്കാൻ ഡോക്ടർമാർ പരമാവധി ശ്രമിച്ചെങ്കിലും ഇന്ന് വൈകുന്നേരത്തോടെ അന്ത്യം സംഭവിക്കുകയായിരുന്നു.


മഅ്ദിൻ അക്കാദമിയിലെ ശ്രദ്ധേയനായ അധ്യാപകനും അദ്ദേഹത്തിന്റെ പ്രിയ ശിഷ്യനും ഒരേ അപകടത്തിൽ വിടവാങ്ങിയത് അക്കാദമി കുടുംബത്തെയും മത-സാമൂഹിക രംഗത്തെയും ആകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.


#accident #bikeaccident #Malappuram

Post a Comment

0 Comments