കോഴിക്കോട്: പേരാമ്പ്ര മണ്ഡലത്തിലെ വോട്ടിങ്യ യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ്ങ് റൂം ചട്ടങ്ങൾ ലംഘിച്ച് തുറന്നതായി പരാതി. കോഴിക്കോട് ജെ.ഡി.ടി സ്‌കൂളിൽ സജ്ജീകരിച്ചിട്ടുള്ള സ്ട്രോങ്ങ് റൂമിന് നേരെയാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്. സംഭവത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫ് പ്രവർത്തകർ സ്‌കൂളിന് മുന്നിൽ തടിച്ചുകൂടി പ്രതിഷേധിച്ചു.
വോട്ടെണ്ണൽ നടക്കാനിരിക്കെ അതീവ സുരക്ഷയോടെ സൂക്ഷിക്കേണ്ട സ്ട്രോങ്ങ് റൂം, രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളെ അറിയിക്കാതെ തുറന്നുവെന്നാണ് യു.ഡി.എഫിന്റെ ആരോപണം. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ ഈ നടപടിയിൽ ദുരൂഹതയുണ്ടെന്നും അട്ടിമറി സാധ്യത പരിശോധിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
സംഭവസ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ വൻ പോലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്. എന്നാൽ സാങ്കേതികമായ ആവശ്യങ്ങൾക്കായി നിയമാനുസൃതമായ നടപടികൾ മാത്രമാണ് ഉണ്ടായതെന്നാണ് അധികൃതരുടെ പ്രാഥമിക വിശദീകരണം. കളക്ടർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ വിഷയത്തിൽ ഉടൻ വ്യക്തത വരുത്തുമെന്നാണ് സൂചന.

0 Comments