ആറ്റിങ്ങൽ: പത്താം ക്ലാസുകാരിയായ പട്ടികജാതി വിദ്യാർഥിനിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു ഗർഭിണിയാക്കിയ വിവാഹിതനായ പ്രതിക്ക് 20 വർഷത്തെ കഠിനതടവ്.
കിളിമാനൂർ മുളയ്ക്കലത്തുകാവ് സ്വദേശി ശ്രീഹരിയെയാണ് ആറ്റിങ്ങൽ അതിവേഗ കോടതി ശിക്ഷിച്ചത്. കഠിനതടവിന് പുറമെ നാലു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴ അടക്കാത്ത പക്ഷം 16 മാസം അധിക തടവ് അനുഭവിക്കണം.
2019 ലാണ് പ്രതി പെൺകുട്ടിയെ വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് ലൈംഗികമായി പീഡിപ്പിച്ചത്. ഗർഭിണിയാണെന്ന് വീട്ടുകാർ കണ്ടെത്തിയതിനെ തുടർന്നു പീഡന വിവരം പുറത്ത് വന്നു. തുടർന്ന് കിളിമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്‌തു അന്വേഷണം നടത്തി.
ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു നടത്തിയ അന്വേഷണത്തിലൂടെയാണ് ആറ്റിങ്ങൽ ഡിവൈ എസ് പി ടി ജയകുമാറും സംഘവും പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. യു സലിംഷ, അഡ്വ. നീലിമ ആർ കൃഷ്ണൻ എന്നിവർ കോടതിയിൽ ഹാജരായി.

0 Comments