എ ആർ നഗർ | മലപ്പുറം ജില്ലാ ജൂനിയർ ഫുട്ബോൾ ടീമിലേക്ക് സെലക്ഷൻ ലഭിച്ച ഏ ആർ നഗർ കക്കാടംപുറത്തെ മുഹമ്മദ് ഷാമിലിനെ കെ പി സി സി മേനോറിറ്റി ഡിപ്പാർട്ട്മെൻ്റ് വേങ്ങര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മൊമെൻ്റേ നൽകി ആദരിച്ചു.
കേരളത്തിലെ ഫുട്ബോളിൻ്റെ ഈറ്റില്ലമായ മലപ്പുറം ജില്ലയെ പ്രതിനിധീകരിക്കാൻ അവസരം ലഭിക്കുക എന്നത് ഏതൊരു യുവ ഫുട്ബോളറുടെയും വലിയ സ്വപ്നമാണ്. കഠിനാധ്വാനത്തിൻ്റെയും മികച്ച കളിമികവിൻ്റെയും അംഗീകാരമാണ് മുഹമ്മദ് ഷാമിലിനെ തേടിയെത്തിയതെന്നും നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു .
കെ പി സി സി മൈനോറിറ്റി ഡിപ്പാർട്ട് മെൻ്റ് ജില്ലാ ജനറൽ സെക്രട്ടറി കരീം കാബ്രൻ മൊമെൻ്റോ നൽകി ആദരിച്ചു. കെപിസിസി മൈനോറിറ്റി ഡിപ്പാർട്ട് മെൻ്റ് നിയോജക മണ്ഡലം പ്രസിഡൻ്റ് മൊയ്ദീൻ കുട്ടി മാട്ടറ . മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ഹംസ തെങ്ങിലാൻ . പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മുസ്‌തഫ പുള്ളിശ്ശേരി. വാർഡ് മെമ്പർ മുഹമ്മദ് കുട്ടി ഭാരവാഹികളായ റാഫി കൊളക്കാട്ടിൽ .ഫൈസൽ പിപി.മാടം ച്ചിന .സാദിഖലി പി കെ. ഫൈസൽ കാരാടൻ എന്നിവർ സംബന്ധിച്ചു.



0 Comments