LATEST

6/recent/ticker-posts

Header Ads Widget

റിപ്പോ നിരക്കുയർത്തി റിസർവ് ബാങ്ക്, ഭവന-വാഹന വായ്പ‌യെടുത്തവർക്ക് പലിശ ഭാരം കൂടും

 



ദില്ലി: റിപ്പോ നിരക്ക് കൂട്ടി റിസർവ് ബാങ്ക് 25 ബേസിസ് പോയിന്റ്റ് കൂട്ടി നിരക്ക് 5.50 ശതമാനമായി ഉയർത്തി. റിപ്പോ നിരക്ക് കൂട്ടിയതോടെ ഭവന, വാഹന വായ്പകളുടെ പലിശ നിരക്കുയരും. റിസർവ് ബാങ്കിന്റെ വായ്‌പാ നയ പ്രഖ്യാപനത്തിലാണ് നിരക്ക് കൂട്ടിയതായി അറിയിച്ചത്. മൂന്ന് വർഷത്തിന് ശേഷമാണ് റിപ്പോ നിരക്കിൽ വർധനവുണ്ടാകുന്നത്. റിപ്പോ നിരക്ക് നിലവിലെ 5.25 ൽ നിന്നാണ് 5.50 ആക്കി ഉയർത്തിയത്. ഇതോടെ വായ്‌പയെടുത്തവരുടെ ഇഎംഐ ഭാരം കൂടും.

2025 ൽ 125 ബേസിസ് പോയിന്റുകൾ നിരക്കുകൾ കുറച്ചതിന് ശേഷം തുടർച്ചയായ നാല് പോളിസി മീറ്റിംഗുകളിൽ സെൻട്രൽ ബാങ്ക് റിപ്പോ നിരക്ക് 5.25 ശതമാനമായി നിലനിർത്തിയിരുന്നു.


വർധിച്ചുവരുന്ന പണപ്പെരുപ്പ അപകടസാധ്യതകളും ക്രൂഡ് ഓയിൽ വിലയിലെ വർധനവും സെൻട്രൽ ബാങ്ക് പണ നിയന്ത്രണത്തിലേക്ക് മാറുമെന്ന പ്രതീക്ഷകളെ ശക്തിപ്പെടുത്തുന്നതിനിടയിലാണ് ഏറ്റവും പുതിയ ആർബിഐ എംപിസി യോഗം ചേർന്നത്. 2027 സാമ്പത്തിക വർഷത്തിൽ കൂടുതൽ വർധനവ് വരുത്തുമെന്നുമാണ് സാമ്പത്തിക വിദഗ്‌ധർ നൽകുന്ന സൂചന.

Post a Comment

0 Comments