LATEST

6/recent/ticker-posts

Header Ads Widget

പൊലീസ് സ്റ്റേഷനുകളുടെ ചുമതല ഇന്ന് മുതൽ SIമാർക്ക്; ജനമൈത്രി സുരക്ഷാ പദ്ധതി ആധുനികവൽക്കരിക്കാൻ സർക്കാർ

 


സംസ്ഥാനത്ത് ഇന്ന് മുതൽ 419 പൊലീസ് സ്റ്റേഷനുകളുടെ ചുമതല എസ് ഐ മാർക്ക്. ഇത് സംബന്ധിച്ച് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി. 64 സ്റ്റേഷനുകളിൽ ഇൻസ്പെക്ടർമാർ എസ് എച്ച് ഒ മാരായി തുടരും. 203 എസ് എച്ച് മാരെ വിവിധ യൂണിറ്റുകളിലേക്ക് മാറ്റി ഉത്തരവിറക്കി. പൊലീസിനെ ജനകീയമാക്കാനുള്ള എന്റെ പൊലീസ് സ്റ്റേഷൻ പദ്ധതിയുടെ ഭാഗമായാണ് മാറ്റം. കസ്റ്റഡി മർദ്ദനങ്ങളും അനധികൃത തടവുകളും പൂർണ്ണമായി ഒഴിവാക്കി ശാസ്ത്രീയമായ അന്വേഷണ രീതികൾ നടപ്പിലാക്കുന്നതിനാണ് നീക്കം.

ഉയർന്ന ഉദ്യോഗസ്ഥർക്കടക്കം പൊതുജനങ്ങളോട് മാന്യമായി പെരുമാറുന്നതിനുള്ള പ്രത്യേക പരിശീലനം നൽകും. 20 വർഷം പിന്നിട്ട ജനമൈത്രി സുരക്ഷാ പദ്ധതി കൂടുതൽ ആധുനികവൽക്കരിക്കാനും തീരുമാനമുണ്ട്. പൊതുജനങ്ങളിൽ നിന്ന് പ്രതിമാസ അഭിപ്രായങ്ങൾ സ്വീകരിക്കുന്നതിനായി ഡിഐജിമാരുടെ നേതൃത്വത്തിൽ സ്വതന്ത്ര സംവിധാനം വരും. പരാതികളുടെ എണ്ണം, എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യൽ എന്നിവ ഡി.ജി.പിയുടെ നേതൃത്വത്തിൽ ഡിജിറ്റലായി നിരീക്ഷിക്കുക തുടങ്ങിയവയാണ് നടപ്പാക്കുന്ന പ്രധാന മാറ്റങ്ങൾ.

Post a Comment

0 Comments