LATEST

6/recent/ticker-posts

Header Ads Widget

ചെണ്ടപ്പുറായ ജനകീയ ആരോഗ്യ കേന്ദ്രം കെട്ടിട ശിലാസ്ഥാപനം മന്ത്രി KM ഷാജി നിർവഹിച്ചു

 


*എ ആർ നഗർ* | അബ്ദുറഹിമാൻ നഗർ ഗ്രാമ പഞ്ചായത്ത്‌ ചെണ്ടപുറായ ജനകീയ ആരോഗ്യ കേന്ദ്രം കെട്ടിട നിർമാണത്തിന് ശിലാസ്ഥാപനം നിർവഹിച്ചു.

തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിട നിർമാണത്തിനുള്ള ശിലാസ്ഥാപനം നിർവഹിച്ചു. 


പ്രാദേശിക തലത്തിൽ മികച്ച ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ കെട്ടിടം നിർമിക്കുന്നത്.

നാടിന്റെ ആരോഗ്യമേഖലയിലെ വികസനത്തിന് ഈ കേന്ദ്രം വലിയ പിന്തുണയേകുമെന്നും, ജനങ്ങൾക്ക് മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങൾ ഉടനടി ലഭ്യമാക്കാൻ ഇതിലൂടെ സാധിക്കുമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി പറഞ്ഞു.


ചടങ്ങിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലൈല പുല്ലൂണി അധ്യക്ഷത വഹിച്ചു. ജില്ലാ ഡി.എം.ഒ വിനോദ് സി , ഡോക്ടർ ജാനിഫ് ഡിപിഎം മലപ്പുറം, പഞ്ചായത്ത്‌ മെഡിക്കൽ ഓഫീസർ ഡോക്ടർ ഫൗസിയ,വൈസ് പ്രസിഡന്റ്‌ മുസ്തഫ പുള്ളിശ്ശേരി, പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപഴ്സൻ മാരായ ജാബിർ ചുക്കാൻ, റസീന പാരിപ്പറമ്പൻ, റീന ടീച്ചർ,വാർഡ് മെമ്പർനഫീസടീച്ചർ ,മറ്റു ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിഥികൾ, ആരോഗ്യ -ആശ പ്രവർത്തകർ, പഞ്ചായത്ത്‌ ഉദ്യോഗസ്ഥർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രമുഖർ, ആരോഗ്യ വകുപ്പ് ,പ്രദേശവാസികൾ തുടങ്ങിയവർ പങ്കെടുത്തു. 


കെട്ടിടത്തിന്റെ നിർമാണം നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കി പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കുമെന്ന് അധികൃതർ അറിയിച്ചു.


#inaguration #KmShaji #arnagar #Vengara #malappuram

Post a Comment

0 Comments