ഡൽഹി: ഇതോടെ 299 രൂപ പ്ലാൻ ഉള്‍പ്പെടെയുള്ള ചില പ്ലാനുകളുടെ ഉപയോക്താക്കള്‍ക്ക് സമാന ആനുകൂല്യങ്ങള്‍ ലഭിക്കാൻ ഇനി കൂടുതല്‍ തുക നല്‍കേണ്ടിവരും.
രാജ്യവ്യാപകമായി 299, 579, 619, 649 രൂപ നിരക്കിലുള്ള നാല് പ്ലാനുകളാണ് പിൻവലിച്ചത്.
299 രൂപ പ്ലാനിന് പകരം ഇനി 349 രൂപ പ്ലാൻ
ഏറ്റവും ശ്രദ്ധേയമായ മാറ്റം 299 രൂപ പ്ലാനിലാണ്.
28 ദിവസത്തെ കാലാവധിയില്‍ പ്രതിദിനം 1.5 ജിബി ഡാറ്റ നല്‍കിയിരുന്ന 299 രൂപ പ്ലാൻ ഇനി ലഭ്യമല്ല.
പകരം ലഭിക്കുന്ന പ്രധാന ഓപ്ഷൻ 349 രൂപ പ്ലാനാണ്. ഇതില്‍ 28 ദിവസത്തേക്ക് പ്രതിദിനം രണ്ട് ജിബി ഡാറ്റ ലഭിക്കും. എന്നാല്‍ പഴയ പ്ലാനെ അപേക്ഷിച്ച് ഉപയോക്താക്കള്‍ക്ക് അമ്പതിൽ അധികം നല്‍കേണ്ടിവരും.
കൂടുതല്‍ വിലയുള്ള പ്ലാനുകളിലേക്ക് മാറ്റം
മിഡ്-റേഞ്ച് വിഭാഗത്തിലെ ചില പ്ലാനുകളും എയർടെല്‍ ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ഉപയോക്താക്കള്‍ക്ക് ലഭ്യമായ വിലനിരക്കുകളുടെ എണ്ണം കുറഞ്ഞു.
199 രൂപ പ്ലാൻ ഇപ്പോഴും ലഭ്യമാണ്.
28 ദിവസത്തേക്ക് രണ്ട് ജിബി ഡാറ്റയാണ് ഇതില്‍ ലഭിക്കുക.
അടുത്ത ഓപ്ഷനായ 219 രൂപ പ്ലാനില്‍ 28 ദിവസത്തേക്ക് മൂന്ന് ജിബി ഡാറ്റ ലഭിക്കും.



0 Comments