LATEST

6/recent/ticker-posts

Header Ads Widget

മയക്കുമരുന്ന് കേസുകളിൽ പ്രതിയായ യുവാവിന് ഒരു വർഷത്തെ കരുതൽ തടങ്കൽ

 



ഉള്ളിയേരി: നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയായ ഉള്ളിയേരി സ്വദേശി മുഹമ്മദ് ജവാദ് (31)-നെ ഒരു വർഷത്തേക്ക് കരുതൽ തടങ്കലിൽ പാർപ്പിക്കാൻ ഉത്തരവ്.

അത്തോളി പോലീസ് സ്റ്റേഷൻ പരിധിയിലെ മഠത്തിൽ കുന്നുമ്മൽ വീട്ടിൽ മുഹമ്മദ് ജവാദിനെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിലായി ആറ് മയക്കുമരുന്ന് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

തുടർച്ചയായി മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ടതിനെ തുടർന്ന് PIT NDPS Act, 1988-ലെ വകുപ്പ് 3(1) പ്രകാരമാണ് കരുതൽ തടങ്കൽ നടപടി സ്വീകരിച്ചത്.

അത്തോളി പോലീസ് ഇൻസ്പെക്ടർ സജിത്ത് എം. സമർപ്പിച്ച നിർദേശത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് റൂറൽ നാർക്കോട്ടിക് സെൽ ഡിവൈഎസ്പി മുഖേന സമർപ്പിച്ച PIT NDPS Act പ്രൊപ്പോസൽ കോഴിക്കോട് ജില്ലാ പോലീസ് മേധാവി മെറിൻ ജോസഫ് IPS ആഭ്യന്തരവകുപ്പിന് ശുപാർശ ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഒരു വർഷത്തെ കരുതൽ തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചത്.

തുടർന്ന് മുഹമ്മദ് ജവാദിനെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റി.

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി മയക്കുമരുന്ന് ഇടപാടുകൾക്കെതിരെ കോഴിക്കോട് റൂറൽ ജില്ലയിൽ പോലീസ് ശക്തമായ നിയമനടപടികൾ തുടരുകയാണ്.,

Post a Comment

0 Comments