LATEST

6/recent/ticker-posts

Header Ads Widget

ട്രെയിനിൽ ബോംബ് വെച്ചതായി വ്യാജ സന്ദേശം; നീലേശ്വരം സ്വദേശി പിടിയിൽ



കാസർകോട്: കാസർകോട് ട്രെയിനിൽ ബോംബ് വെച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം നൽകിയ യുവാവ് പിടിയിൽ. ഇന്നലെ രാത്രിയാണ് ട്രെയിനിൽ ബോംബ് വെച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം പൊലീസിന് ലഭിച്ചത്. സംഭവത്തിൽ നീലേശ്വരം, ബങ്കളം സ്വദേശി പി.വി. രതീഷിനെ പൊലീസ് അറസ്റ്റു ചെയ്തു. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു ഇയാളുടെ ഭീഷണി സന്ദേശം.ഹോസ്ദുർഗ്, കാസർകോട് പൊലീസ് സ്റ്റേഷനുകളിൃലേക്കും കാസർകോട് റെയിൽവെ പൊലീസിലേക്കും ഇന്നലെയാണ് ഭീഷണി സന്ദേശമെത്തിയത്. മനപൂർവം പൊലീസിനെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു ബോംബ് ഭീഷണി സന്ദേശം നൽകിയതിലൂടെ പ്രതി ലക്ഷ്യമിട്ടതെന്നാണ് പൊലീസിൻ്റെ നിഗമനം.

Post a Comment

0 Comments