എ.ആർ നഗർ | ഇന്ത്യയുടെ എൺപതാം സാതന്ത്ര്യ ദിനാ ഘോഷത്തിന്റെ ഭാഗമായി എ.ആർ നഗർ ജി.യു.പി സ്കൂളിൽ ജെ.ആർ.സി യൂണിറ്റിന്റെ നേതൃത്വത്തിൽ ഫ്രീഡം ടവർ ഒരുക്കി. വിദ്യാലയത്തിലെ ജെ.ആർ.സി. കേഡറ്റുകൾ അണിനിരന്ന ഫ്രീഡം ടവർ കാണികൾക്ക് കൗതുകമേകുന്ന കാഴ്ചയായിരുന്നു.
എച്ച്.എം ഇൻ ചാർജ് ആബിദ് പാക്കട പതാക ഉയർത്തി. പി.ടി.എ പ്രസിഡന്റ് ഷക്കീർ അലി അരീക്കൻ,പി.ടി.എ പ്രതിനിധികളായ പി. യൂസുഫ്, നൗഫൽ, പി.ശംസുദ്ധീൻ, ഖദീജ എന്നിവർ സ്വാതന്ത്ര്യദിന ആശംസകൾ നേർന്നു .
കുട്ടികളുടെ കലാപരിപാടികൾ, ദേശഭക്തിഗാനാലാപനം, സ്വാതന്ത്ര്യദിന പ്രഭാഷണം , ദൃശ്യാവിഷ്ക്കാരം എന്നിവയും നടന്നു .
പരിപാടിക്ക് അധ്യാപരായ പി. അബ്ദുൽ കരീം, കെ. ടി സുനീഷ,കെ. മുഹമ്മദ് സഈദ് , സി.സി.ഒ ഹിജാസ് ലത്തീഫ് ,സി.വി റാഷിദ, പി. പി സറീന, കെ എൻ ബിന്ദു , പി. റാബിയ മഹറൂസ്, സി.റജുല, വി.പി വിദ്യ ,പി.ധന്യ എന്നിവർ നേതൃത്വം നൽകി.



0 Comments