LATEST

6/recent/ticker-posts

Header Ads Widget

ആശങ്ക ഒഴിയാതെ ഹോര്‍മൂസ്; ട്രംപിന്റെ ഭരണകാലാവധി അവസാനിക്കും വരെ യുദ്ധം തുടരുമെന്ന് ഇറാന്‍

 


അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭരണകാലാവധി അവസാനിക്കുന്നത് വരെ യുദ്ധം തുടരുമെന്ന സൂചന നല്‍കി ഇറാന്‍. വെടി നിര്‍ത്തല്‍ ധാരണ തുരാന്‍ സമ്മതിച്ചെന്ന വാര്‍ത്ത ഇറാന്‍ തള്ളി. മിസൈല്‍ ആക്രമണം ഭയന്നാണ് നാറ്റോ ഉച്ച കോടിക്കെത്തിയ ടംപ് വിമാനം മാറി കയറിയതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം ഹോര്‍മൂസ് കടലിടുക്ക് അടിയന്തരമായി തുറക്കേണ്ടതുണ്ടെന്ന് അന്താരാഷ്ട്ര ഊര്‍ജ്ജ ഏജന്‍സിയുടെ മുന്നറിയിപ്പ് ഉണ്ട്.


ഹോര്‍മൂസിലെ കപ്പല്‍ ഗതാഗതം ഇപ്പോഴും വലിയ പ്രതിസന്ധി ആണ് നേരിടുന്നത്. അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില ഇനിയും ഉയരുമെന്നാണ് വിവരം. ലോകത്തിലെ റിസര്‍ എണ്ണ ശേഖരം തീര്‍ന്നുകൊണ്ടിരിക്കുകയാണെന്നും അന്താരാഷ്ട്ര ഊര്‍ജ്ജ ഏജന്‍സി മുന്നറിയിപ്പ് നല്‍കുന്നു. ഇന്നല വെറും 14 കപ്പലുകള്‍ മാത്രമാണ് ഹോര്‍മൂസിലൂടെ കടന്നു പോയിട്ടുള്ളത്. ഹോര്‍മൂസിന്റെ മധ്യ ഭാഗത്തുള്ള പരമ്പരാഗത പാതയിലൂടെ ഒരു കപ്പലുകളും ഇപ്പോള്‍ സഞ്ചരിക്കുന്നില്ല. ഇതിനിടെ ഇനി ഒരു രാജ്യവും ഇറാനെ ആക്രമിക്കാന്‍ ധൈര്യപ്പെടാത്ത നിലയില്‍ പ്രതിരോധം താര്‍ക്കണമെന്നാണ് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡിന്റെ നിലപാട് വന്നിരിക്കുന്നത്.

Post a Comment

0 Comments