LATEST

6/recent/ticker-posts

Header Ads Widget

കോട്ടയത്ത് നാല് വയസുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു; ആരോഗ്യനില തൃപ്തികരം

 



കോട്ടയം: കോട്ടയത്ത് നാല് വയസുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു. അതിരമ്പുഴ സ്വദേശിയായ കുട്ടിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഓഗസ്റ്റ് എട്ടിന് ഛർദിയും വയറിളക്കവും ഉണ്ടായതിനെ തുടർന്ന് കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. നിലവിൽ കുട്ടിയുടെ ആരോഗ്യനില തൃപ്‌തികരമാണെന്ന് ആരോഗ്യ വകുപ്പും ഡോക്ടർമാരും അറിയിച്ചു. രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ കുട്ടിയുടെ ആരോഗ്യനില ആരോഗ്യവകുപ്പും ഡോക്ടർമാരും നിരീക്ഷിച്ചുവരികയാണ്.


നിലവിൽ കുട്ടിയുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യ വകുപ്പും ഡോക്ടർമാരും അറിയിച്ചിരിക്കുന്നത്. കുട്ടിയുടെ ആരോഗ്യനില തൃപ്‌തികരമാണെന്നും അധികൃതർ വ്യക്തമാക്കി. അതേസമയം, കുട്ടിക്ക് എവിടെ നിന്നാണ് രോഗബാധയുണ്ടായതെന്ന് കണ്ടെത്തുന്നതിനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രോഗബാധയുടെ ഉറവിടം കണ്ടെത്തുന്നതിനായാണ് അന്വേഷണം നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ആരോഗ്യവകുപ്പ് പരിശോധിച്ചുവരികയാണ്.

Post a Comment

0 Comments