LATEST

6/recent/ticker-posts

Header Ads Widget

അബ്ദുൾ ഹക്കുവിനെ ടീമിൽ നിലനിർത്തി മലപ്പുറം എഫ്.സി

 



മലപ്പുറം: കഴിഞ്ഞ സീസണിലെ മികച്ച പ്രകടനത്തിന്റെ കരുത്തിൽ മലപ്പുറത്തിന്റെ സ്വന്തം പ്രതിരോധ താരം അബ്ദുൾ ഹക്കുവിനെ വരും സീസണിലേക്കും ടീമിൽ നിലനിർത്തി മലപ്പുറം എഫ്.സി.


കഴിഞ്ഞ സൂപ്പർ ലീഗ് കേരള സീസണിൽ മലപ്പുറം എഫ്.സിയുടെ പിൻനിരയിൽ കരുത്തുറ്റ പ്രകടനം പുറത്തെടുത്ത ഹക്കു പ്രതിരോധത്തിലെ നിർണായക ഇടപെടലുകളിലൂടെയും ഏരിയൽ ഡ്യുവലുകളിലെ മികവിലൂടെയും ശ്രദ്ധേയനായിരുന്നു. പ്രതിരോധത്തിൽ മാത്രം ഒതുങ്ങാതെ ടീമിനായി നിർണായക ഗോളുകൾ കണ്ടെത്തി മുന്നേറ്റത്തിലും താരം തന്റെ സാന്നിധ്യമറിയിച്ചിരുന്നു.ഐ.എസ്.എൽ, ഐ-ലീഗ് മത്സരങ്ങളിലെ പരിചയസമ്പത്തുമായി കളത്തിലിറങ്ങുന്ന ഹക്കു ഇത്തവണയും മലപ്പുറം എഫ്.സിയുടെ പ്രതിരോധ നിരയിലെ നെടുംതൂണായി ടീമിനൊപ്പമുണ്ടാകും.


മലപ്പുറം തിരൂർ സ്വദേശിയായ അബ്ദുൾ ഹക്കു സാറ്റ് തിരൂർ അക്കാദമിയിലൂടെയാണ് ഫുട്ബോൾ കരിയർ ആരംഭിച്ചത്. തുടർന്ന് കേരള ബ്ലാസ്റ്റേഴ്സ്, നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, ഗോകുലം കേരള, റിയൽ കശ്മീർ, ഡിഎസ്‌കെ ശിവാജിയൻസ്, ഫതെഹ് ഹൈദരാബാദ് തുടങ്ങി നിരവധി പ്രമുഖ ക്ലബുകൾക്കായി ഹക്കു കളിച്ചിട്ടുണ്ട്.


2021-22 സീസണിലെ ഗോകുലം കേരളയുടെ ഐ-ലീഗ് കിരീട നേട്ടത്തിലും മുൻപ് സൂപ്പർ ലീഗ് കേരളയിലെ ആദ്യ സീസണിൽ കാലിക്കറ്റ് എഫ്.സിയുടെ വിജയത്തിലും ഹക്കു നിർണായക പങ്കുവഹിച്ചു. കളിക്കളത്തിലെ നേതൃപാടവവും പരിചയസമ്പത്തും കൈമുതലാക്കിയ താരത്തിന്റെ സാന്നിധ്യം വരും സീസണിലും മലപ്പുറം എഫ്.സിയുടെ പ്രതിരോധത്തിന് കൂടുതൽ കരുത്തേകും.

Post a Comment

0 Comments