LATEST

6/recent/ticker-posts

Header Ads Widget

പ്രതിഷേധം ഫലംകണ്ടു, മലപ്പുറം ജില്ലാ ആശുപത്രിയിലെ രോഗികളെ വലച്ച ഒ.പി. ടിക്കറ്റ് നിയന്ത്രണം പിൻവലിച്ചു


                                                                                                    

മലപ്പുറം ജില്ലാ ആശുപത്രിയിലെ ഒ.പി. ടിക്കറ്റ് നിയന്ത്രണം പിൻവലിക്കാൻ തീരുമാനം. ആശുപത്രിയിലെ രണ്ട് ഡോക്ടർമാരെ കാണണമെങ്കില്‍ രണ്ട് ഒ പി ടിക്കറ്റ് വേണമെന്ന പരിഷ്കരണമാണ് പ്രതിഷേധത്തെ തുടർന്ന് ഒഴിവാക്കിയത്.


രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ നടപ്പാക്കാൻ ശ്രമിച്ച ഒ.പി ടിക്കറ്റ് നിയന്ത്രണത്തിനാണ് ഒടുവില്‍ അവസാനിച്ചത്.


ഒരു ഡോക്ടറെ കണ്ട ശേഷം അതേ ആശുപത്രിയില്‍ മറ്റൊരു ഡോക്ടറുടെ സേവനം തേടുന്ന രോഗികള്‍ വീണ്ടും ഒ. പി. ടിക്കറ്റ് എടുക്കണമെന്നായിരുന്നു പുതിയ നിർദേശം. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ദൂരപ്രദേശങ്ങളില്‍ നിന്നും ആദിവാസി മേഖലകളില്‍ നിന്നും ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയിലെത്തുന്നവരെയാണ് പരിഷ്‌കരണം ഏറെ വലച്ചത്.സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്ന സാധാരണക്കാരായ രോഗികള്‍ക്ക് അധിക സാമ്പത്തിക ബാധ്യതയും സമയനഷ്ടവും ഉണ്ടാക്കുന്ന നടപടികള്‍ ഒഴിവാക്കണം, രോഗികളുടെ സൗകര്യത്തിനും ചികിത്സ ലഭ്യതയ്ക്കും മുൻഗണന നല്‍കി ആശുപത്രിയുടെ പ്രവർത്തനങ്ങള്‍ ക്രമീകരിക്കണമെന്നുമുള്ള ആവശ്യങ്ങള്‍ അധികൃതർ അംഗീകരിച്ചു.

Post a Comment

0 Comments