LATEST

6/recent/ticker-posts

Header Ads Widget

കണ്ണൂരില്‍ കുഴഞ്ഞുവീണ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്ക് ദാരുണാന്ത്യം; സംഭവം ട്രാന്‍സ്ഫര്‍ ഓര്‍ഡറിന് പിന്നാലെ

 


കണ്ണൂര്‍: കണ്ണൂരില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കുഴഞ്ഞു വീണ് മരിച്ചു. ചൊക്ലി പഞ്ചായത്തിലെ എച്ച് ഐ ദീപ ലേഖ(51) ആണ് സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗത്തിനിടെ കുഴഞ്ഞു വീണ് മരിച്ചത്. കോഴിക്കോട് ഓര്‍ക്കാട്ടേരി സ്വദേശിയാണ് ദീപ. കണ്ണൂര്‍ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ദീപയെ പിണറായിയിലേക്ക് സ്ഥലം മാറ്റിക്കൊണ്ടുള്ള ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ വന്നതിനു പിന്നാലെയാണ് സംഭവം. സ്ഥലംമാറ്റത്തില്‍ മനോവിഷമം ഉണ്ടായിരുന്നുവെന്ന് ദീപ ലേഖ സഹപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.


സംഭവത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ രംഗത്തെത്തി. യുഡിഎഫ് ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതിന് ശേഷം അന്യായമായ സ്ഥലംമാറ്റമാണ് നടക്കുന്നതെന്നും ഇത് രാഷ്ട്രീയ പ്രേരിതമാണെന്നും ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി റിപ്പോര്‍ട്ടറിനോട് പറഞ്ഞു. ദീപ ലേഖയുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഗണിച്ചില്ലെന്നും പ്രതികാര നടപടിയാണ് ട്രാന്‍സ്ഫര്‍ ഓര്‍ഡറെന്നും ആരോപണമുണ്ട്.

Post a Comment

0 Comments