LATEST

6/recent/ticker-posts

Header Ads Widget

സംസ്ഥാന മെഡിക്കൽ പ്രവേശന റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; യോഗ്യത നേടിയത് 35,455 പേർ



തിരുവനന്തപുരം: കേരളത്തിൽ മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായുള്ള സംസ്ഥാന മെഡിക്കൽ, ആയുർവേദ റാങ്ക് ലിസ്റ്റുകൾ ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു.


നീറ്റ്-യു.ജി. പരീക്ഷയിൽ യോഗ്യത നേടിയ ആകെ 35,455 പേരെയാണ് ഇത്തവണത്തെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നീറ്റ് പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ 69-ാം റാങ്ക് കരസ്ഥമാക്കിയ വിദ്യാർഥിയാണ് കേരളത്തിൻ് സംസ്ഥാന റാങ്ക് ലിസ്റ്റിൽ ഒന്നാം സ്ഥാനം സ്വന്തമാക്കിയിരിക്കുന്നത്. ഈ വിദ്യാർഥിക്ക് 695 നീറ്റ് സ്കോറാണുള്ളത്.


കഴിഞ്ഞ വർഷത്തെ (2025) സംസ്ഥാന മെഡിക്കൽ റാങ്ക് പട്ടികയുമായി താരതമ്യം ചെയ്യുമ്പോൾ പതിനായിരത്തിലേറെപ്പേരുടെ കുറവാണ് ഇത്തവണത്തെ പട്ടികയിലുള്ളത്. കഴിഞ്ഞ തവണ ആകെ 46,791 പേരാണ് റാങ്ക് ലിസ്റ്റിൽ ഇടംനേടിയിരുന്നത്.


കഴിഞ്ഞ വർഷം കേരളത്തിൽ നൂറാം റാങ്ക് നേടിയ വിദ്യാർഥിയുടെ അഖിലേന്ത്യാ റാങ്ക് 1727 ആയിരുന്നെങ്കിൽ, ഇത്തവണ അത് 2188 ആണ്. അതുപോലെ കഴിഞ്ഞ തവണ കേരള റാങ്ക് 2000 നേടിയ കുട്ടിയുടെ നീറ്റ് റാങ്ക് 22,018 ആയിരുന്ന സ്ഥാനത്ത് ഇത്തവണ അത് 27,923 ആയി ഉയർന്നിട്ടുണ്ട്.

അതിനാൽ തന്നെ ഇക്കുറി ഓരോ പ്രോഗ്രാമിലും പ്രവേശനം ലഭിക്കുന്ന അവസാന റാങ്കുകളിൽ (Last Rank) കഴിഞ്ഞ തവണത്തേതിൽ നിന്നും കാര്യമായ വ്യത്യാസങ്ങൾ ഉണ്ടായേക്കാം. അതേസമയം, കേരളത്തിലെ സ്വകാര്യ മെഡിക്കൽ കോളജുകളിൽ ആകെ 250 സീറ്റുകൾ വർധിച്ചിട്ടുണ്ട് എന്ന ആശ്വാസകരമായ വിവരവും അധികൃതർ അറിയിക്കുന്നുണ്ട്.


കഴിഞ്ഞ വർഷത്തെ പ്രവേശന കണക്കുകൾ പരിശോധിക്കുമ്പോൾ, മൂന്നാം അലോട്മെൻ്റിൽ സർക്കാർ കോളജുകളിൽ ജനറൽ വിഭാഗത്തിൽ പ്രവേശനം ലഭിച്ച അവസാന റാങ്കുകൾ താഴെ പറയുന്നവയാണ്:

എം.ബി.ബി.എസ് (MBBS): കേരള റാങ്ക് -904 (അഖിലേന്ത്യാ റാങ്ക് - 10,555)


ബി.ഡി.എസ് (BDS): കേരള റാങ്ക് - 3801 (അഖിലേന്ത്യാ റാങ്ക് - 40,565)

Post a Comment

0 Comments