LATEST

6/recent/ticker-posts

Header Ads Widget

കക്കാട് - തിരൂരങ്ങാടി റോഡിൽ ഓഗസ്റ്റ് 16, 17 തീയതികളിൽ ഗതാഗത നിരോധനം



തിരൂരങ്ങാടി: മലപ്പുറം - പരപ്പനങ്ങാടി റോഡില്‍ കക്കാട് മുതല്‍ തിരൂരങ്ങാടി വരെയുള്ള ഭാഗങ്ങളില്‍ റോഡ് പുനരുദ്ധാരണ പ്രവൃത്തികള്‍ പുരോഗമിക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ് 16, 17 തീയതികളിൽ വാഹനഗതാഗതത്തിന് പൂർണ്ണ നിയന്ത്രണം ഏര്‍പ്പെടുത്തിയതായി അധികൃതർ അറിയിച്ചു.


​റോഡ് നിർമ്മാണ ജോലികൾ സുഗമമായി നടത്തുന്നതിനായാണ് ഈ ദിവസങ്ങളിൽ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചിരിക്കുന്നത്. അതിനാൽ യാത്രക്കാർക്ക് യാത്രാ തടസ്സം ഒഴിവാക്കുന്നതിനായി കൊളപ്പുറം - തിരൂരങ്ങാടി വഴി തിരിഞ്ഞു പോകാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ജനങ്ങൾ ഈ വിഷയം ശ്രദ്ധിക്കുകയും യാത്രാസൗചര്യവുമായി സഹകരിക്കുകയും വേണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

Post a Comment

0 Comments