LATEST

6/recent/ticker-posts

Header Ads Widget

മാതാപിതാക്കൾ നഷ്ടപ്പെട്ട വിദ്യാർത്ഥിനികൾക്ക് പ്രത്യേക സ്കോളർഷിപ്പ്: സെപ്റ്റംബർ 15 വരെ അപേക്ഷിക്കാം


തിരുവനന്തപുരം: സംസ്ഥാനത്തെ ഒ.ബി.സി വിഭാഗത്തിൽപ്പെട്ടതും മാതാവിനെയോ പിതാവിനെയോ ഇരുവരെയുമോ നഷ്ടപ്പെട്ടതുമായ വിദ്യാർത്ഥിനികൾക്കായി പിന്നാക്ക വിഭാഗ വികസന വകുപ്പ് പ്രത്യേക സ്കോളർഷിപ്പ് പദ്ധതി പ്രഖ്യാപിച്ചു. അർഹരായ വിദ്യാർത്ഥിനികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.


സർക്കാർ അല്ലെങ്കിൽ എയ്ഡഡ് കോളേജുകളിൽ മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിൽ പഠിക്കുന്ന പെൺകുട്ടികൾക്കാണ് സ്കോളർഷിപ്പിന് അർഹതയുള്ളത്. കുടുംബത്തിന്റെ വാർഷിക വരുമാനം രണ്ടര ലക്ഷം രൂപയിൽ കവിയാൻ പാടില്ല.


താൽപ്പര്യമുള്ള അർഹരായ വിദ്യാർത്ഥിനികൾക്ക് www.egrantz.kerala.gov.in എന്ന ഔദ്യോഗിക പോർട്ടൽ മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 15 ആണ്.


പദ്ധതിയുടെ വിശദ വിവരങ്ങളും മാനദണ്ഡങ്ങളും ഇ-ഗ്രാന്റ്സ് 3.0 പോർട്ടലിൽ ലഭ്യമാണ്.

Post a Comment

0 Comments