LATEST

6/recent/ticker-posts

Header Ads Widget

ലഹരി വിറ്റ അധ്യാപകർ ഇനി കുട്ടികളെ പഠിപ്പിക്കണ്ട; കീർത്തനയെ പിരിച്ചു വിട്ടു, കാവ്യക്കെതിരായ നടപടി ഉടൻ

 

                                                                                                                     

                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                         


 വടകര: എംഡിഎംഎ കേസിൽ പിടിയിലായ അധ്യാപകമാർക്കെതിരേ നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്. റിമാൻ‍ഡിലായ മരുതോങ്കര സ്വദേശി കീര്‍ത്തനയെ പിരിച്ചുവിട്ടു. കൂരാച്ചുണ്ട് സ്വദേശി കാവ്യക്കെതിരായ നടപടിയിൽ തിങ്കളാഴ്ച തീരുമാനമുണ്ടാവും. ഓപ്പറേഷൻ തൂഫാനിലാണ് അധ്യാപികമാരെ ഇടനിലക്കാരാക്കിയുള്ള ലഹരി സംഘത്തെക്കുറിച്ചുള്ള നിര്‍ണായക വിവരം പൊലീസിന് ലഭിച്ചത്.


പിന്നാലെ നടത്തിയ അന്വേഷണത്തിൽ ജൂലൈ 11 ന് കീർത്തനയെ പൊലീസ് പിടികൂടുകയായിരുന്നു. തുടർന്ന് കീർത്തനയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കാവ്യയിലേക്കെത്തിയത്.


എംഡിഎംഎ ആവശ്യമുള്ളവർ കീർത്തനയുടെ അക്കൗണ്ടിലേക്ക് പണം അയച്ചതായി കണ്ടെത്തിയെന്ന് പൊലീസ് പറയുന്നു. പണം ലഭിച്ചു കഴിഞ്ഞാൽ ആവശ്യക്കാർക്ക് ഫോണിൽ ലൊക്കേഷൻ നൽകും. അവിടെയെത്തിയാൽ മറ്റൊരാൾ വഴി ലഹരി കൈമാറും.


വിൽപ്പനക്കാരുടെയും ആവശ്യക്കാരുടെയും ഇടനിലക്കാരിയായാണ് കീർത്തന പ്രവർത്തിച്ചിരുന്നത്. 2000 രൂപ വീതമാണ് കീർത്തനയുടെ അക്കൗണ്ടിലേക്ക് എത്തിയിരുന്നു. ഈ പണം പിന്നീട് കാവ്യയുടെ അക്കൗണ്ടിലേക്ക് അയച്ചിരുന്നതായി പൊലീസ് കണ്ടെത്തി. കാവ്യയുടെ അക്കൗണ്ടിലേക്കും പല ഇടങ്ങളിൽ നിന്ന് പണം എത്തിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകളാണ് നടന്നിരിക്കുന്നത്.


ഇരുവരും എംഡിഎംഎ വിൽപ്പനക്കാരുമായി നേരിട്ട് ബന്ധം പുലർത്തിയിരുന്നോ എന്നതിൽ അന്വേഷണം തുടരുകയാണ്. അറസ്റ്റിനു പിന്നാലെ ബിആർസിയിൽ നിന്ന് കീർത്തനയെ പിരിച്ചു വിട്ടു. കരാറടിസ്ഥാനത്തിലാണ് ഇരുവരും ജോലി ചെയ്തിരുന്നത്. കാവ്യയെ പിരിച്ചു വിടുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുകയാണെന്നും ബിആർസി അധികൃതർ പറയുന്നു.


വടകര സ്വദേശിയായ സഫ്വാൻ എന്നയാളെ എംഡിഎംഎയുമായി പിടികൂടിയതിനുപിന്നാലെയാണ് അധ്യാപികമാരിലേക്ക് അന്വേഷണം എത്തിയത്. സഫ്വാൻ എംഡിഎംഎക്കു വേണ്ടി പണം നൽകിയിരുന്നത് കീർത്തനയ്ക്കായിരുന്നു.


#OperationToofan #DrugCase #PoliceArrest #teachers #BreakingNews

Post a Comment

0 Comments