മലപ്പുറം: കുറ്റിപ്പുറത്ത് ദേശീയപാതയില്‍ സ്വകാര്യ ബസ് തലകീഴായി മറിഞ്ഞ അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. അപകടത്തില്‍ ഒരാള്‍ മരിക്കുകയും മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. പന്തീരാക്കാവ് സ്വദേശിയാണ് മരിച്ചത്. അപകടത്തിന്റെ വ്യാപ്തി വലുതാണെന്നാണ് സംഭവസ്ഥലത്ത് നിന്ന് ലഭിക്കുന്ന വിവരം. ബസിലുണ്ടായ 26 പേര്‍ക്കും പരിക്കേറ്റു. ബസിന്റെ അമിത വേഗതയാണ് അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. അപകടമുണ്ടായ ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചുവെന്നും നാട്ടുക്കാരുടെ പെട്ടെന്നുള്ള ഇടപെടല്‍ കാരണം പരിക്കേറ്റവരെ കൃത്യസമയത്ത് ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ കഴിഞ്ഞെന്നും പൊലീസ് അറിയിച്ചു.
അമിതവേഗത്തില്‍ വന്ന ബസ് ഡിവൈഡറില്‍ ഇടിച്ച് തലകീഴായി മറിയുകയായിരുന്നുവെന്ന് തിരൂര്‍ ഡിവൈഎസ്പി സിദ്ദിഖ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു. വാഹനം ഇറക്കത്തിലേക്കാണ് വരുന്നത്, മാത്രമല്ല വളവുള്ള റോഡാണ് അതിനാല്‍ അമിത വേഗതയില്‍ വന്നാല്‍ അപകടം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സംഭവ സമയത്ത് മഴ പെയ്തതും അപകടത്തിന് കാരണമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.



0 Comments