LATEST

6/recent/ticker-posts

Header Ads Widget

തിരൂരങ്ങാടിയിൽ വിദ്യാർഥികൾ തമ്മിൽ കൂട്ടത്തല്ല്; അന്വേഷണം നടത്താൻ ജില്ലാ കലക്ട‌റുടെ ഉത്തരവ്

 



തിരൂരങ്ങാടി | വിദ്യാർഥികൾ തമ്മിൽ നടക്കുന്ന തല്ലിൽ അന്വേഷണം നടത്താൻ ജില്ലാ കലക്ടറുടെ ഉത്തരവ്. തിരൂരങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥികൾ തമ്മിൽ തിരൂരങ്ങാടി ടൗണിലെ റോഡിൽ ചേരിതിരിഞ്ഞ് നടക്കുന്ന തല്ലിനെക്കുറിച്ച് അന്വേഷണം നടത്താനാണ് കലക്ടർ ഉത്തരവിറക്കിയത്.


വിദ്യാർഥികൾ തമ്മിൽ നടക്കുന്ന സംഘർഷം വലിയ അപകട സൂചനയാണ് നൽകുന്നത്. നാട്ടുകാർ, വ്യാപാരികൾ, യാത്രക്കാർ എന്നിവർക്ക് വളരെയധികം ബുദ്ധിമുട്ട് നേരിടുന്നതിനാൽ ചെറുമുക്ക് നാട്ടുകാര്യം കൂട്ടായ്‌മ ജില്ലാ കലക്ടർക്ക് പരാതി നൽകിയിരുന്നു.


ഇതേതുടർന്ന് കലക്ടർ മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറോടും ജില്ലാ പോലീസ് മേധാവി യോടും അന്വേഷണം നടത്താൻ ആവശ്യപ്പെട്ടു. സംഘർഷം നിസ്‌കാരപ്പള്ളി വളപ്പിലേക്കെത്തിയത് കാരണം നിസ്‌കരിക്കാൻ വരുന്നവർക്കും പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ഏറെനേരം ഗതാഗത തടസ്സവും ഉണ്ടാക്കുന്നു. 


അധ്യാപകരെയും പ്രധാനാധ്യാപകരെയും ചേർത്ത് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ സാന്നിധ്യത്തിൽ യോഗം വിളിച്ച് പരിഹാരം കാണണമെന്ന് ചെറുമുക്ക് നാട്ടുകാര്യം കൂട്ടായ്‌മ നിവേദനത്തിലൂടെ ആവശ്യപ്പെട്ടിരുന്നു.


#StudentsFight #tirurangadi #malappuram

Post a Comment

0 Comments