ഇറാൻ – അമേരിക്ക ധാരണാപത്രത്തിലെ വ്യവസ്ഥകൾ പാലിക്കുന്നതുവരെ കൂടുതൽ ചർച്ചകളിലേക്ക് കടക്കില്ലെന്ന് ഇറാൻ. ധാരണാപത്രത്തിലെ അഞ്ച് വ്യവസ്ഥകൾ നടപ്പിലാക്കിയതിനു ശേഷം മാത്രമേ അന്തിമ കരാറിനായുള്ള ചർച്ചകൾ ആരംഭിക്കുകയുള്ളുവെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഗേർ ഗാലിബാഫ് വ്യക്തമാക്കി. മധ്യസ്ഥ രാജ്യങ്ങളായ ഖത്തറും പാകിസ്ഥാനുമായുള്ള അമേരിക്കയുടെ ചർച്ച ഇന്ന് ആരംഭിക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
ഇറാൻ്റെ ആണവ അവകാശങ്ങൾ ഉപേക്ഷിക്കില്ലെന്ന് ഇറാൻ സ്പീക്കർ മുഹമ്മദ് ബാവേർ ഗാലിബഫ് പറഞ്ഞു. യുറേനിയം സമ്പുഷ്ടീകരണം ഇറാൻ്റെ നിയമാനുസൃതവും നിഷേധിക്കാനാവാത്തതുമായ അവകാശമാണ്. അന്തിമ കരാറിലെത്തുന്നതിനുള്ള ധാരണാപത്രത്തിലെ 60 ദിവസത്തെ കാലയളവ് നീട്ടാൻ കഴിയും.അമേരിക്കയും ഐക്യരാഷ്ട്രസഭയുടെ രക്ഷാ കൗൺസിലും ഏർപ്പെടുത്തിയ എല്ലാ ഉപരോധങ്ങളും നീക്കം ചെയ്യുന്നതുവരെ ചർച്ചകൾ തുടരുമെന്നും ഗാലിബഫ് വ്യക്തമാക്കി.
ഇന്നലെ ഖത്തർ പ്രധാനമന്ത്രിയുമായി അമേരിക്കൻ പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തിയിരുന്നു. അമേരിക്കൻ പ്രതിനിധി സംഘത്തിലെ സ്റ്റീവ് വിറ്റ്കോഫും ജെറാദ് കഷ്നറും ദോഹയിൽ തുടരു. അതിനിടെ ഇറാൻ – ഖത്തർ ചർച്ച ഇന്ന് ദോഹയിൽ നടക്കും. അമേരിക്കയുമായുള്ള ധാരണാപത്രത്തിലെ വ്യവസ്ഥകളും മരവിപ്പിച്ച ആസ്തി വിട്ടു നൽകലും ചർച്ചയാകുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയംഅറിയിച്ചു. അമേരിക്കൻ പ്രതിനിധി സംഘവുമായി ചർച്ചയില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം ആവർത്തിച്ചു.



0 Comments