തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ചിറയിൻകീഴിലാണ് സംഭവം.നിരവധി കേസുകളിൽ പ്രതിയായ ഫൈസൽ (മിന്നൽ ഫൈസൽ) ആണ് മരിച്ചത്. കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. കൊലപാതകമാണോ ആത്മഹത്യയാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കമുള്ളതായാണ് പ്രാഥമിക നിഗമനം. പൊലീസ് പരിശോധനകൾ നടത്തിവരികയാണ്. ചിറയിൻകീഴ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് സമീപമുള്ള പുരയിടത്തിലെ ഔട്ട് ഹൗസിലാണ് മൃതദേഹം കണ്ടെത്തിയത്.
ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ഇയാൾ ജയിലിൽനിന്ന് പുറത്തിറങ്ങിയതെന്നാണ് വിവരം. ഇതിനുശേഷം പ്രദേശത്തെ ആളൊഴിഞ്ഞ വീട്ടിലേക്ക് താമസം മാറിയിരുന്നു.



0 Comments