LATEST

6/recent/ticker-posts

Header Ads Widget

ദേശീയപാതയില്‍ ബസ്സുകൾ യാത്രക്കാരെ കയറ്റാനോ ഇറക്കാനോ പാടില്ല ; ആംബുലൻസുകൾക്ക് ടോൾ പ്ലാസയിൽ ട്രാക്ക് അനുവദിക്കും

 



മലപ്പുറം | ജില്ലയിലൂടെ കടന്നുപോകുന്ന എൻ.എച്ച് 66 ദേശീയപാതയിൽ വിവിധ സ്ഥലങ്ങളിൽ മഴവെള്ളം കെട്ടിനിൽക്കുന്നതു സംബന്ധിച്ചും പാർക്കിംഗ് ഏരിയ ലഭ്യമാക്കുന്നതിനും ആവശ്യമായ പഠന റിപ്പോർട്ട് സമർപ്പിക്കുന്നതിന് പോലീസ്, മോട്ടോർ വാഹന വകുപ്പ്, ദേശീയപാത അതോറിറ്റി തുടങ്ങിയവർ ഉൾപ്പെടുന്ന സമിതിയെ ചുമതലപ്പെടുത്തി.


ദേശീയപാതയിലേക്കുള്ള സർവീസ് റോഡുകൾ നിലവിൽ വൺവെ ആയി നിജ പ്പെടുത്തിയത് സംസ്ഥാന സർക്കാരിൻ്റെ അംഗീകാരത്തിനായി സമർപ്പിക്കാനും തീരുമാനിച്ചു.


ദേശീയപാതയിലെ വെട്ടിച്ചിറ ടോൾ പാസയിൽ ആംബുലൻസ് ഉൾപ്പെടെയുള്ള എമർജൻസി വാഹനങ്ങൾക്ക് കടന്നു പോകുന്നതിനായി ഇരുവശത്തും ഓരോ ട്രാക്ക് അനുവദിക്കേണ്ടതാണെന്നും, യോഗം നിർദ്ദേശിച്ചു.


ജില്ലയിൽ സാധ്യമായ സ്ഥലങ്ങളിൽ എല്ലാം ഭിന്നശേഷി സൗഹൃദ പൊതുനിരത്തുകൾ, ശുചിമുറികൾ തുടങിയവ മാതൃകാപരമായി നടപ്പിലാക്കാൻ പൊതുമരാമത്ത് വകുപ്പിനെ ചുമതലപ്പെടുത്തി.


ദേശീയപാതയിൽ അപകടത്തിൽ പെടുന്ന ചെറുവാഹനങ്ങളുടെ റിക്കവറിക്കായി സംവിധാനം ഒരുക്കുന്നതിന് ദേശീയപാത അതോറിറ്റിക്ക് നിർദ്ദേശം നൽകി.


ജില്ലയിലെ ഓട്ടോറിക്ഷ ഡ്രൈവർമാർക്ക് എമർജൻസി ആക്‌സിഡന്റ്റ് റസ്പോൺസിന് പരിശീലനം കൊടുക്കുന്നതിന് മോട്ടോർ വാഹന വകുപ്പിനെയും പോലീസിനെയും ചുമതലപ്പെടുത്തി. ജില്ലയിൽ ആരോഗ്യവകുപ്പിൻ്റെ നേതൃത്വത്തിൽ എമർജൻസി ആക്സിഡന്റ് റെസ്പോൺസിനായി പ്രത്യേക ടീം ഒരുക്കുന്നതിന് പഠന റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യവകുപ്പിൻ്റെ നേതൃത്വത്തിൽ സമിതിയെ നിയോഗിച്ചു. 


മഞ്ചേരി നെല്ലിപ്പറമ്പ് ജംഗ്ഷനിൽ സിഗ്‌നൽ ലൈറ്റ് ഉടൻ സ്ഥാപിക്കാൻ മഞ്ചേരി നഗരസഭയെ ചുമതലപ്പെടുത്തി. കൂടാതെ ജില്ലാ റോഡ് സുരക്ഷാ സമിതിയുടെ 19 ഓളം നിർദ്ദേശങ്ങളിൽ തീരുമാനമെടുത്തു. ജില്ലാ റോഡ് സുരക്ഷാ സമിതി കൺവീനർ യൂസഫ് ടി.പി. ആർ ടി ഒ (എൻഫോഴ്സസ്മെന്റ്) അംഗങ്ങളായ ജില്ലാ പോലീസ് സൂപ്രണ്ട് ചൈത്ര തെരേസ ജോൺ, മലപ്പുറം ആർടി.ഒ, ജോയ് വി, വിവിധ വകുപ്പികളുടെ ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.


മലപ്പുറം ജില്ലാ കളക്ടർ ഫേസ്ബുക് പോസ്റ്റ്‌ 👇🏼


📢 സുരക്ഷിതമായ റോഡുകൾ, സുഗമമായ യാത്ര!


​നമ്മുടെ മലപ്പുറത്തിന്റെ നിരത്തുകൾ കൂടുതൽ സുരക്ഷിതമാക്കാനും ഗതാഗതക്കുരുക്കുകൾക്ക് ശാശ്വത പരിഹാരം കാണാനുമായി ജില്ലാ റോഡ് സുരക്ഷാ സമിതിയുടെ യോഗത്തിൽ നിർണായക തീരുമാനങ്ങൾ കൈക്കൊണ്ടിരിക്കുകയാണ്.

​യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം അത്യാഹിത ഘട്ടങ്ങളിൽ ജീവൻ രക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഈ പദ്ധതികൾ.


​📌 പ്രധാന മാറ്റങ്ങൾ ഒറ്റനോട്ടത്തിൽ:


​🚌 ബസ് സ്റ്റോപ്പുകൾ സർവീസ് റോഡുകളിലേക്ക്: NH 66 വഴി പോകുന്ന ബസ്സുകൾ യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും സർവീസ് റോഡുകളിലെ സ്റ്റോപ്പുകളിൽ മാത്രമായിരിക്കും. ദേശീയപാതയിൽ നേരിട്ട് ബസ് നിർത്തുന്നത് പൂർണ്ണമായും ഒഴിവാക്കും.


​🚑 വെട്ടിച്ചിറ ടോൾ പ്ലാസയിൽ എമർജൻസി ട്രാക്ക്:


 ആംബുലൻസുകൾക്കും മറ്റ് എമർജൻസി വാഹനങ്ങൾക്കും സമയബന്ധിതമായി കടന്നുപോകാൻ ടോൾ പ്ലാസയുടെ ഇരുവശത്തും പ്രത്യേക ട്രാക്കുകൾ അനുവദിച്ച് ഉത്തരവായി.


​🛑 വൺവേ സംവിധാനം: സർവീസ് റോഡുകൾ വൺവേ ആക്കിയ തീരുമാനം സർക്കാരിന്റെ ഔദ്യോഗിക അംഗീകാരത്തിനായി സമർപ്പിക്കും.


​🛺 ഓട്ടോ ഡ്രൈവർമാർക്ക് അടിയന്തര രക്ഷാപ്രവർത്തന പരിശീലനം:


 അപകടസ്ഥലങ്ങളിൽ ആദ്യ രക്ഷകരാകാൻ നമ്മുടെ ഓട്ടോ ഡ്രൈവർ സഹോദരങ്ങൾക്ക് MVD യുടെയും പോലീസിന്റെയും നേതൃത്വത്തിൽ 'Emergency Accident Response' പരിശീലനം നൽകും.


​♿ ഭിന്നശേഷി സൗഹൃദ നിരത്തുകൾ: ജില്ലയിലെ പ്രധാന നിരത്തുകളും പൊതു ശുചിമുറികളും ഭിന്നശേഷി സൗഹൃദമാക്കാൻ പൊതുമരാമത്ത് വകുപ്പ് നടപടി സ്വീകരിക്കും.


​🌧️ മഴവെള്ളക്കെട്ടും പാർക്കിംഗും: NH 66-ലെ മഴവെള്ളക്കെട്ട് പരിഹരിക്കാനും സൗകര്യപ്രദമായ പാർക്കിംഗ് കേന്ദ്രങ്ങൾ കണ്ടെത്തുന്നതിനുമായി MVD, പോലീസ്, NHAI സംയുക്ത സമിതി റിപ്പോർട്ട് നൽകും.


​🚦 മഞ്ചേരി നെല്ലിപ്പറമ്പിൽ ട്രാഫിക് സിഗ്നൽ: മഞ്ചേരി നഗരസഭയുടെ നേതൃത്വത്തിൽ നെല്ലിപ്പറമ്പ് ജംഗ്ഷനിൽ ഉടൻ സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കും.

​റോഡിലെ ജീവനുകൾ സംരക്ഷിക്കാൻ കേവലം നിയമങ്ങൾ മാത്രം പോരാ, നമ്മളോരോരുത്തരുടെയും ജാഗ്രതയും അത്യാവശ്യമാണ്. സുരക്ഷിതമായ ഒരു യാത്രാസംസ്കാരം നമുക്ക് ഒന്നിച്ച് പടുത്തുയർത്താം.

​എല്ലാവരുടെയും പൂർണ്ണ സഹകരണം പ്രതീക്ഷിക്കുന്നു.

Post a Comment

0 Comments