LATEST

6/recent/ticker-posts

Header Ads Widget

സ്പൈസ് ജെറ്റ് വിമാനങ്ങൾ മണിക്കൂറുകൾ വൈകി; ദുരിതത്തിലായി ദുബൈ, ഡൽഹി യാത്രക്കാർ

 


കൊച്ചി: സ്പൈസ് ജെറ്റ് വിമാന സർവീസുകൾ വീണ്ടും താളംതെറ്റിയതോടെ കടുത്ത ദുരിതത്തിലായി യാത്രക്കാർ. ദുബൈയിൽ നിന്ന് കൊച്ചിയിലേക്കുള്ള സർവീസ് 12 മണിക്കൂറിലധികം വൈകിയത് യാത്രക്കാരെ ദുരിതത്തിലാക്കി. ദീർഘനേരം വിമാനത്തിനുള്ളിൽ തന്നെ തുടരേണ്ടി വന്നതിനെ തുടർന്ന് ഒരു യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ചെയ്തു. എന്നാൽ സർവീസ് വൈകിയതിന്റെ കൃത്യമായ കാരണം വ്യക്തമാക്കാൻ കമ്പനി തയ്യാറായിട്ടില്ല.

അതേസമയം, കൊച്ചിയിൽ നിന്ന് ഡൽഹിയിലേക്കുള്ള വിമാനം അവസാന നിമിഷം റദ്ദാക്കിയത് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായി. ഇന്നലെ ഉച്ചയ്ക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനം പുലർച്ചെ രണ്ടിന് പുറപ്പെടുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്.


എന്നാൽ അർധരാത്രിയോടെ വിമാനം പൂർണ്ണമായി റദ്ദാക്കുകയാണെന്ന് എയർലൈൻ വ്യക്തമാക്കുകയായിരുന്നു. ഇതിനകം വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരും ജീവനക്കാരും തമ്മിൽ രൂക്ഷമായ വാക്കേറ്റമുണ്ടായി. പൂനെയിൽ നിന്നുള്ള ദുബൈ സർവീസും മണിക്കൂറുകളോളം വൈകിയതായാണ് വിവരങ്ങൾ.

Post a Comment

0 Comments