നെയ്യാറ്റിൻകര ജനറല്‍ ആശുപത്രിയില്‍ 17കാരി പ്രസവിച്ചു. നവജാത ശിശുവിനെയും അമ്മയെയും വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലേക്ക് മാറ്റി.,
ബാലരാമപുരം സ്വദേശിനിയായ പെണ്‍കുട്ടിയാണ് പ്രസവിച്ചത്.
ഇന്ന് വൈകിട്ട് അമ്മൂമ്മയ്ക്കൊപ്പമാണ് കുട്ടി ആശുപത്രിയില്‍ എത്തിയത്. അത്യാഹിത വിഭാഗത്തില്‍ എത്തിയ ഉടൻ തന്നെ പെണ്‍കുട്ടിക്ക് പ്രസവവേദന തുടങ്ങി. തുടർന്ന് ആശുപത്രിയില്‍ വച്ച് തന്നെ പ്രസവം നടന്നു.
പ്രസവം സുഖമായി നടന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. പരിശോധനയ്ക്ക് പിന്നാലെ അമ്മയെയും നവജാത ശിശുവിനെയും ആശുപത്രി വാർഡില്‍ പ്രവേശിപ്പിച്ചു. നിലവില്‍ അമ്മയും കുഞ്ഞും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു
എന്നാല്‍ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയായതിനാല്‍ വിദഗ്ധ പരിചരണത്തിനായി ഇരുവരെയും തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലേക്ക് മാറ്റി. അവിടെ കൂടുതല്‍ നിരീക്ഷണത്തിലും ചികിത്സയിലുമാണ് ഇരുവരും.
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയുടെ പ്രസവവുമായി ബന്ധപ്പെട്ട് നെയ്യാറ്റിൻകര പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പോക്‌സോ നിയമപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
പെണ്‍കുട്ടിയുടെയും ബന്ധുക്കളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി. സംഭവത്തില്‍ ആർക്കാണ് പങ്കുള്ളതെന്നും ആരാണ് ഉത്തരവാദിയെന്നും സംബന്ധിച്ച് വിശദമായ അന്വേഷണം നടക്കുകയാണ്. കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയയാക്കാനും ബാലാവകാശ സംഘടനകളുടെ സഹായം തേടാനുമുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.
സംഭവം അറിഞ്ഞ ഉടൻ തന്നെ ആശുപത്രി അധികൃതർ പൊലീസിനെയും ജുവനൈല്‍ വെല്‍ഫെയർ കമ്മിറ്റിയെയും വിവരമറിയിച്ചിരുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായും ആവശ്യമായ എല്ലാ ചികിത്സയും നല്‍കുന്നുണ്ടെന്നും ആശുപത്രി സൂപ്രണ്ട്.



0 Comments