LATEST

6/recent/ticker-posts

Header Ads Widget

‘എ ആർ നഗർ ലൈവ് ന്യൂസ്’‌ വാർത്ത ഫലം കണ്ടു,ബസ് ടൈം നേരത്തെയാക്കണമെന്ന് വിദ്യാർത്ഥി; വീഡിയോ ശ്രദ്ധയിൽ പെട്ട MLA ഉടൻ ഇടപ്പെട്ട് ബസ് ടൈം പുനക്രമീകരിച്ചു

 


*തിരൂരങ്ങാടി*| സംസ്ഥാനത്ത് KSRTC പ്രിയദർശിനി സൗജന്യ യാത്രയുടെ തുടക്കം കുറിച്ചുള്ള ആദ്യയാത്ര തിരൂരങ്ങാടിയിലെ ഫ്ലാഗ് ഓഫ്‌ MLA PMA സമീർ ആണ് നിർവഹിച്ചത്.

ഉദ്‌ഘാടന യാത്രയിൽ ഒരു വിദ്യാർത്ഥി എ ആർ നഗർ ലൈവ് ന്യൂസിനോട് പറഞ്ഞത് 'ബസ് ടൈം നേരത്തെ ആക്കിയാൽ നന്നായിരുന്നു' എന്നായിരുന്നു.

വീഡിയോ ശ്രദ്ധയിൽ പെട്ട MLA ഉടൻ ട്രാൻസ്‌പോർട്ട് അധികൃതരുമായി സംസാരിച്ച് പരപ്പനങ്ങാടിയിൽ നിന്ന് ബസ് തുടങ്ങുന്ന സമയം വിദ്യാർത്ഥികൾക്ക് കൂടി പ്രയോജനമാകുന്ന രീതിയിൽ രാവിലെ നേരത്തെയാക്കി പുനക്രമീകരിച്ചു.

'രാവിലെ 8.15 നാണ് ഇനിയുള്ള ദിവസങ്ങളിൽ പരപ്പനങ്ങാടിയിൽ നിന്നും വരിക അത് കുട്ടികൾക്ക് പ്രയോജനമാകും എന്ന അവരുടെ നിർദേശം അങ്ങനെ തന്നെ നടപ്പാക്കാൻ അധികൃതർ വേണ്ട മാറ്റങ്ങൾ ചെയ്തു എന്ന സന്തോഷം ഞാൻ നിങ്ങളെ അറിയിക്കുന്നു ' സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്ത വീഡിയോയിൽ PMA സമീർ പറഞ്ഞു.

നേരത്തെ പരപ്പനങ്ങാടിയിൽ നിന്ന് 8.30 നാണ് KSRTC ബസ് പുറപ്പെട്ടിരുന്നത്.ഇതാണ് MLA യുടെ ഇടപെടലിൽ പുനക്രമീകരിച്ച് രാവിലെ 8.15 നാക്കിയത്.


Post a Comment

0 Comments