LATEST

6/recent/ticker-posts

Header Ads Widget

KSRTCയില്‍ സ്ത്രീകളുടെ സൗജന്യ യാത്ര നല്ല കാര്യം, ഓര്‍ഡിനറി ബസ്സുകള്‍ സിറ്റി ഫാസ്റ്റ് ബസുകള്‍ ആക്കി സ്റ്റിക്കര്‍ പതിപ്പിച്ചത് പരിശോധിക്കണം: കെ.ബി ഗണേഷ്‌കുമാര്‍

 



KSRTCയില്‍ സ്ത്രീകളുടെ സൗജന്യ യാത്ര നല്ല കാര്യമെന്ന് മുന്‍ മന്ത്രി കെ ബി ഗണേഷ് കുമാര്‍. യുഡിഎഫ് പ്രകടനപത്രികയില്‍ പറഞ്ഞതാണ്. പദ്ധതി നടപ്പാക്കാന്‍ അവര്‍ ബാധ്യസ്ഥരാണ്. വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ സൗജന്യം നല്‍കണം. വിദ്യാര്‍ത്ഥികളായ ആണ്‍കുട്ടികള്‍ക്ക് കൂടി സൗജന്യ യാത്ര നല്‍കണം. ഓര്‍ഡിനറി ബസ്സുകള്‍ സിറ്റി ഫാസ്റ്റ് ബസുകള്‍ ആക്കി എന്ന ആക്ഷേപം ഉയരുന്നു, അത് പരിശോധിക്കണമെന്നും ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടു.


KSRTC യില്‍ ബസുകള്‍ വാങ്ങിയതില്‍ തട്ടിപ്പ് എന്ന ആരോപണം, വ്യാജ വാര്‍ത്തകള്‍ നിര്‍മിച്ചു പ്രചരിപ്പിക്കുന്നു. മാധ്യമ ധാര്‍മ്മികതയ്ക്ക് ചേര്‍ന്നതല്ല. തെറ്റായ രേഖകള്‍ ആണ് പ്രചരിപ്പിച്ചത്. ഞാന്‍ മന്ത്രിയായിരുന്ന കാലത്ത് KSRTC യില്‍ തെറ്റായ കാര്യങ്ങള്‍ നടന്നിട്ടില്ല. എയര്‍ സസ്പെന്‍ഷന്‍ ഉള്ള സൂപ്പര്‍ ഫാസ്റ്റ് ബസ് വാങ്ങിയത് 21 ലക്ഷം രൂപയ്ക്ക്. സ്പ്രിംഗ് സസ്‌പെന്‍ഷന്‍ ഉള്ള ഫാസ്റ്റ് പാസഞ്ചര്‍ ബസ്സ് വാങ്ങിയത് 20 ലക്ഷം രൂപയ്ക്ക്.

എന്നാല്‍ ഒരു മാധ്യമം പ്രചരിപ്പിച്ച വാര്‍ത്തയില്‍ ഒരു ബസിനു ഏഴു ലക്ഷം രൂപയൊക്കെ അധികമായി നല്‍കിയെന്നാണ്. തികച്ചും വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍. 30 ലക്ഷം മുടക്കി KSRTC ബസുകള്‍ വാങ്ങിയിട്ടില്ല. രണ്ടു ഘട്ടമായി ബസുകള്‍ വാങ്ങിയത് KSRTCക്ക് ലാഭമാണ് ഉണ്ടാക്കിയത്. വ്യാജ രേഖ എവിടെ നിന്നും വന്നുവെന്നു അന്വേഷിക്കണം. ഇക്കാര്യം സര്‍ക്കാര്‍ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഏതു ഉദ്യോഗസ്ഥന്‍ ആണ് രേഖകള്‍ നല്‍കിയതെന്നു വാര്‍ത്തകള്‍ നല്‍കിയ ലേഖകനും അന്വേഷിക്കണം. കാരണം കബളിപ്പിച്ചത് ആരാണെന്നു അറിയുമല്ലോ. സര്‍ക്കാര്‍ അന്വേഷണം താന്‍ ആവശ്യപ്പെടുകയാണ്. ഇടതു മുന്നണിയുടെ കാലത്ത് അഴിമതി നടന്നിട്ടില്ലെന്നു തെളിയിക്കേണ്ട ഉത്തരവാദിത്തം തനിക്കുണ്ട്. അത് കൊണ്ടാണ് വാര്‍ത്താ സമ്മേളനം വിളിച്ചു നുണ പ്രചാരണം പൊളിച്ചത്.

KSRTC യില്‍ മന്ത്രിക്ക് മാത്രമായി ബസ്സ് വാങ്ങാന്‍ കഴിയില്ല. ഉദ്യോഗസ്ഥര്‍ അടക്കം തീരുമാനമെടുത്താണ് ബസ്സ് വാങ്ങിയത്. സംഭാവനയായി റ്റാറ്റ സിയറ കാര്‍ വാങ്ങിയെന്ന പ്രചാരണം, താന്‍ സംഭാവന വാങ്ങുന്ന ആളല്ല. താന്‍ ഫെഡറല്‍ ബാങ്കില്‍ നിന്നും വായ്പ എടുത്തു വാങ്ങിയതാണ്. രേഖകള്‍ പരിശോധിക്കാം. കാര്‍ വാങ്ങണമെങ്കില്‍ സിനിമയില്‍ അഭിനയിച്ചു വാങ്ങിക്കോളാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വണ്ടിക്ക് ഒരു ഡിസ്‌കൗണ്ടും തന്നിട്ടില്ല. ഏതു അന്വേഷണം നേരിടാന്‍ തയ്യാറാണ്. വേണമെങ്കില്‍ സിബിഐ അന്വേഷിക്കട്ടെ. KSRTC യിലെ ഉദ്യോഗസ്ഥരെല്ലാം അഴിമതിക്കാരാണെന്നു ഞാന്‍ വിശ്വസിക്കുന്നില്ല. തെരഞ്ഞെടുപ്പില്‍ ജയിക്കുകയും തോല്‍ക്കുകയും ചെയ്യുന്നത് ആദ്യമല്ല. പത്തനാപുരത്ത് കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ് ഡീല്‍ നടന്നത്.

മതേതര നിലപാട് സ്വീകരിച്ചതുകൊണ്ടാണ് താന്‍ തോറ്റത്. തോല്‍വിയായിട്ട് താന്‍ കാണുന്നില്ല. ചക്കരക്കൽ വാർത്ത. മതേതരത്തിന്റെ പേരില്‍ തോറ്റെങ്കില്‍ തന്റേത് ധാര്‍മിക വിജയമാണ്. ഇപ്പോള്‍ പത്തനാപുരത്ത് ഉള്ളത് കോണ്‍ഗ്രസ് ബിജെപി എംഎല്‍എയെന്നും അദ്ദേഹം പരിഹസിച്ചു.

17 വയസ്സില്‍ ലൈസന്‍സ് എടുത്തെന്ന ആക്ഷേപം, അത് തന്ന ഉദ്യോഗസ്ഥരോട് ചോദിക്കണം. അവര്‍ക്കെതിരെ നടപടി എടുക്കട്ടെ. ലൈസന്‍സില്‍ MLA എന്ന് ചേര്‍ത്തിട്ടുണ്ടെങ്കില്‍ അതിന് താന്‍ ഉത്തരവാദിയല്ല. തനിക്ക് ഇന്റര്‍നാഷണല്‍ ലൈസന്‍സ് ഉണ്ട്. എന്റേ പിതാവ് അല്ലല്ലോ ആ ലൈസന്‍സ് തന്നതെന്നും അദ്ദേഹം ചോദിച്ചു.

Post a Comment

0 Comments