LATEST

6/recent/ticker-posts

Header Ads Widget

പുസ്തകങ്ങൾക്കിട യിൽ രഹസ്യ അറ, പരിശോധനയിൽ എംഡിഎംഎ; ലഹരി വിരുദ്ധ സംഘടന നേതാവ് പിടിയിൽ

 


പത്തനംതിട്ട: പൊലീസിന്റെ പരിശോധനയ്ക്കിടയിൽ യുവാവിന്റെ പക്കൽനിന്നു 1.590 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. എഴുമറ്റൂർ കൈമല പുത്തൻപുരയ്ക്കൽ ഷർഫിൻ സെബാസ്റ്റ്യനെയാണ് (25) ജില്ലാ ഡാൻസാഫ് സംഘം പിടികൂടിയത്.


ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് സംഘം ദിവസങ്ങളായി ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. ഞായറാഴ്ച ഉച്ചയോടെ ഇയാളുടെ വീട്ടിലെത്തിയ പൊലീസ് പുസ്‌തകങ്ങൾക്കിടയിൽ ഒരു രഹസ്യ അറയിൽനിന്നാണ് എംഡിഎംഎ കണ്ടെടുത്തത്. ആന്റി ഡ്രഗ്സ് മൂവ്മെന്റ് ഇൻ നേഷൻ എന്ന സംഘടനയുടെ യൂത്ത് മൂവ്മെന്റിന്റെ സംസ്ഥാന പ്രസിഡന്റ് എന്ന് രേഖപ്പെടുത്തിയ ഐഡന്റിറ്റി കാർഡും കണ്ടെടുത്തിട്ടുണ്ട്.

അറസ്റ്റിലായ ഷർഫിനെ പെരുമ്പെട്ടി സ്റ്റേഷനിൽ എത്തിച്ച് നടത്തിയ ചോദ്യംചെയ്യലിൽ എറണാകുളം പാലാരിവട്ടം, ടൗൺ സ്റ്റേഷനുകളിൽ ലഹരിമരുന്ന് കേസുകളിലും കോയിപ്രം സ്റ്റേഷനിൽ സ്ത്രീകളെ ആക്രമിച്ചത് ഉൾപ്പെടെ രണ്ട് ക്രിമിനൽ കേസുകളിലും പ്രതിയാണെന്നു കണ്ടെത്തിയതായി ജില്ലാ പൊലീസ് മേധാവി പറഞ്ഞു. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.

Post a Comment

0 Comments