കോക്രോച്ച് ജനത പാര്‍ട്ടി നേതാവ് അഭിജിത്ത് ദീപ്‌കേയെ കരുതല്‍ തടങ്കലിലാക്കാന്‍ നീക്കം. സിജെപി സമരം തുടങ്ങിയാല്‍ സുരക്ഷാ ഭീഷണിയാകുമെന്നാണ് വിലയിരുത്തല്‍. അമേരിക്കയില്‍ നിന്നും ഡല്‍ഹി വിമാനത്താവളത്തിലെത്തുമ്പോള്‍ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കും. ശനിയാഴ്ചയാണ് ദീപ്‌കേ തിരികെ ഇന്ത്യയിലെത്തുന്നത്.


അനുയായികളോട് ഡല്‍ഹി വിമാനത്താവളത്തില്‍ എത്താനാണ് അഭിജിത്തിന്റെ ആഹ്വാനം. ജൂണ്‍ ആറു മുതല്‍ സിജെപി ഡല്‍ഹി ജന്തര്‍ മന്ദറില്‍ പ്രതിഷേധം പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജി വെക്കണം എന്നാണ് സിജെപിയുടെ ആവശ്യം.