പശ്ചിമേഷ്യ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്കൻ മണ്ണിൽ ലോകകപ്പ് പോരാട്ടത്തിനിറങ്ങിയ ഇറാൻ ന്യൂലസിലൻഡിനെതിരെ രണ്ട് തവണ പിന്നിൽ നിന്ന ശേഷം തിരിച്ചടിച്ച് സമനില പിടിച്ചു. ഗാലറിയിൽ നിന്നു കൂക്കി വിളികളും രാഷ്ട്രീയ മുദ്രാവാക്യങ്ങളും ഉയർന്ന പോരിൽ ഇരു ടീമുകളും 2-2നു ഒപ്പത്തിനൊപ്പം പിരിഞ്ഞു. ആദ്യ പകുതിയിലും രണ്ടാം പകുതിയിലും ന്യൂസിലൻഡ് ലീഡെടുത്തിരുന്നെങ്കിലും രണ്ട് തവണയും ഇറാൻ ഗോൾ മടക്കി. കിവികൾക്കായി ഏലിയ ജസ്റ്റ് ഇരട്ട ഗോളുകൾ നേടി.
കളി തുടങ്ങിയതു മുതൽ ഇറാൻ കടുത്ത ആക്രമണ മൂഡിലായിരുന്നു. എന്നാൽ ആദ്യം ഗോളടിച്ചത് ന്യൂസിലൻഡായിരുന്നു. ഏഴാം മിനിറ്റിൽ തന്നെ ഗോൾ നേടി ന്യൂസിലൻഡ് ഇറാനെ ഞെട്ടിച്ചു. പ്രതിരോധത്തിൽ നിന്നുള്ള ഒരു ലോങ് ബോൾ ന്യൂസിലൻഡ് ക്യാപ്റ്റൻ ക്രിസ് വുഡ് കൃത്യമായി നിയന്ത്രണത്തിലാക്കി. വുഡ് നൽകിയ പാസ് സ്വീകരിച്ച ഇന്ത്യൻ വംശജനായ സർപ്രീത് സിങ് അത് വീണ്ടും വുഡിന് തന്നെ ചിപ്പ് ചെയ്തു നൽകി. ബോക്സിനുള്ളിൽ വച്ച് വുഡ് നൽകിയ അസിസ്റ്റിൽ നിന്നു ഏലിയാ ജസ്റ്റ് പന്ത് ഇറാൻ വലയിലെത്തിച്ചു.
പ്രവാസി ഇറാനികളുടെ വലിയൊരു നിര സ്റ്റേഡിയത്തിൽ ഇരുപക്ഷത്തുമായി നിലയുറപ്പിച്ചതോടെ ഗാലറിയും കലുഷിതമായിരുന്നു. മത്സരം തുടങ്ങി ആറാം മിനിറ്റിൽ തന്നെ ഇറാനെ ഞെട്ടിച്ച് ന്യൂസിലൻഡ് മുന്നിലെത്തി. സൂപ്പർ താരം ക്രിസ് വുഡിന്‍റെ മികച്ചൊരു പാസിൽ നിന്നും എലിജ ജസ്റ്റ് ലക്ഷ്യം കാണുകയായിരുന്നു. ഗോൾ വഴങ്ങിയതോടെ ഉണർന്നു കളിച്ച ഇറാൻ തുടരെ ആക്രമണങ്ങൾ അഴിച്ചുവിട്ടു. അതിന് വൈകാതെ ഫലം കണ്ടു. 31-ാം മിനിറ്റിൽ റാമിൻ റെസായൻ ഇറാനായി സമനില ഗോൾ കണ്ടെത്തി. ഒന്നാം പകുതി അവസാനിക്കുന്നതിന് തൊട്ടുമുൻപ് ഇറാൻ വീണ്ടും വലകുലുക്കിയെങ്കിലും റഫറി അത് ഓഫ്‌സൈഡ് വിധിച്ചത് അവർക്ക് തിരിച്ചടിയായി.



0 Comments