തിരുവനന്തപുരം: സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സമരത്തിൽ ഒരാഴ്ചക്കകം നടപടിയെന്ന് ആരോ ഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ. നഴ്‌സുമാരുടെ ആവശ്യം അം ഗീകരിക്കുന്നുവെന്നും ഇപ്പോൾ സമരത്തിൽ നിന്ന് പിൻമാറണമെന്നും കെ. മുരളീധരൻ ആവശ്യപ്പെട്ടു.
മിനിമം വേതനം നിയമം നടപ്പിലാക്കുമെന്നും മന്ത്രി ഉറപ്പ് നൽകി. ആരോഗ്യവകുപ്പിന് ഹണിമൂൺ കാലം കിട്ടിയില്ലെന്നും കെ മുരളീധരൻ പരിഭവം പറഞ്ഞു. വിവാഹം കഴിഞ്ഞാൽ ആറുമാസം ഹണിമൂൺ കിട്ടാറുണ്ട്. ആരോഗ്യ വകുപ്പിന് അത് കിട്ടിയിട്ടില്ലെന്നായിരുന്നു കെ മുരളീധരൻ്റെ വാക്കുകൾ.



0 Comments