തൃശൂർ: പൊലീസ് വാഹനമിടിച്ചു ചികിത്സയിലിരുന്ന കൗമാരക്കാരന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. തൃശൂർ ആളൂർ സ്വദേശി ജുവിൻ രാജു(16) ആണ് മരിച്ചത്. ഈ മാസം 15നാണ് ആളൂർ കദളിച്ചിറയിൽ വെച്ച് ജുവിനേയും ബന്ധുവിനേയും പൊലീസ് വാഹനമിടിച്ചത്. ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്.
ജുവിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ ബന്ധുക്കൾ തീരുമാനിച്ചു. ഹൃദയവും കരളും വൃക്കകളും കോർണിയയും ദാനം ചെയ്യാനാണ് അനുമതി നൽകിയിരിക്കുന്നത്. ജുവിൻ രാജുവിന്റെ അവയവങ്ങൾ ഇനി അഞ്ച് പേർക്ക് പുതുജീവനേകും.
ലിസി ആശുപത്രിയിൽ ചികിത്സയിലുള്ള 22കാരനാണ് ഹൃദയം നൽകുന്നത്. കരൾ എറണാകുളം ആസ്റ്റർ മെഡിസിറ്റിയിലെ രോഗിക്കും നൽകും. ഒരു വൃക്ക ലിസി ആശുപത്രിയിലേയും മറ്റൊരു വൃക്ക കോഴിക്കോട് മെഡിക്കൽ കോളേജിലേയും രോഗികൾക്കാണ് നൽകുന്നത്. കോർണിയ അങ്കമാലി ലിറ്റിൽ ഫ്‌ലവർ ആശുപത്രിയിലെ ഐ ബാങ്കിലേക്കും മാറ്റും.



0 Comments