LATEST

6/recent/ticker-posts

Header Ads Widget

കേരളത്തിൽ വീണ്ടും സിലിണ്ടർ ക്ഷാമം; ആവശ്യത്തിന് സ്റ്റോക്കില്ലെന്ന് ഏജൻസികൾ

 


സംസ്ഥാനത്ത് പാചകവാതക വിതരണം വീണ്ടും പ്രതിസന്ധിയിലായി. സിലിണ്ടറുകളുടെ ലഭ്യതക്കുറവും ബുക്കിങ്ങിൽ അനുഭവപ്പെടുന്ന കാലതാമസവും സാധാരണക്കാരായ ഉപയോക്താക്കളെ ദുരിതത്തിലാക്കി. 

നിലവിൽ ഒരു സിലിണ്ടർ ബുക്ക് ചെയ്താൽ രണ്ടാഴ്ചയിലധികം കാത്തിരിക്കേണ്ട സാഹചര്യമാണ് മിക്കയിടങ്ങളിലുമുള്ളത്. ബോട്ട്‌ലിങ് പ്ലാന്റുകളിലെ സാങ്കേതിക തടസ്സങ്ങളും സിലിണ്ടറുകളുടെ സ്റ്റോക്കിലുണ്ടായ കുറവുമാണു നിലവിലെ പ്രതിസന്ധിക്ക് കാരണമായി ഏജൻസികൾ പറയുന്നത്. 

ഹോട്ടലുകൾക്കും മറ്റ് ചെറുകിട കച്ചവടക്കാർക്കും പുറമേ വീട്ടമ്മമാരും വലിയ രീതിയിലുള്ള ബുദ്ധിമുട്ടാണ് നേരിടുന്നത്. ഓൺലൈൻ വഴി ബുക്കിങ് നടത്തിയാലും ആഴ്ചകൾ കഴിഞ്ഞാണ് സിലിണ്ടർ വീട്ടിലെത്തുന്നതെന്നു ഗാർഹിക ഉപയോക്താക്കൾ പറയുന്നു. ഏജൻസികളിൽ അന്വേഷിച്ചാൽ കൃത്യമായ മറുപടി ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. 


പ്രതിസന്ധി പരിഹരിക്കാൻ കമ്പനികൾ അടിയന്തരമായി ഇടപെടണമെന്ന ആവശ്യം ശക്തമാണ്. ബദൽ സംവിധാനങ്ങൾ ഏർപ്പെടുത്തി വിതരണം സുഗമമാക്കാൻ അധികൃതർ തയാറാകാത്ത പക്ഷം വരും ദിവസങ്ങളിൽ പ്രതിഷേധം ശക്തമാക്കാനാണ് ഉപഭോക്തൃ സംഘടനകളുടെ തീരുമാനം.

Post a Comment

0 Comments