മക്ക- മക്കയിൽ താമസിച്ചിരുന്ന കെട്ടിടത്തിന് തീ പിടിച്ച് മലയാളി അടക്കം മൂന്നു പേർ മരിച്ചു. കാസർകോഡ് സ്വദ്ദേശി പി.പി. മുഹമ്മദ് കുഞ്ഞിയാണ് മരിച്ചത്. ഇദ്ദേഹം താമസിച്ചിരുന്ന കെട്ടിടത്തിന് തീപിടിച്ചാണ് അപകടമുണ്ടായത്. കെട്ടിടത്തിന് തീ പിടിച്ച് ഇദ്ദേഹം താമസിച്ചിരുന്ന മുറിയിലേക്കും തീ പടരുകയായിരുന്നു.
മക്കയിലെ അസിസിയ ഉമ്മുൽ ഖുറാ യൂണിവേഴ്സിറ്റിയുടെ അടുത്താണ് അദ്ദേഹം താമസിച്ചിരുന്നത്. കുടെ മുറിയിൽ ഉണ്ടായിരുന്ന ബംഗ്ലാദ്ദേശ് സ്വദ്ദേശികളായ രണ്ട്പേരും മരിച്ചു.



0 Comments