LATEST

6/recent/ticker-posts

Header Ads Widget

ബേപ്പൂരിന്റെ ഇടതു പാരമ്പര്യം കാത്തുസൂക്ഷിച്ച് മുഹമ്മദ് റിയാസിന്റെ വിജയത്തുടർച്ച; തുണയായത് ജനകീയത




കോഴിക്കോട്:യുഡിഎഫ് തരംഗത്തിൽ സംസ്ഥാനത്തുടനീളം എൽഡിഎഫിന് അടിപതറിയപ്പോൾ ബേപ്പൂരിൻ്റെ ഇടതു പാരമ്പര്യം കാത്തുസൂക്ഷിച്ച് പി.എ.മുഹമ്മദ് റിയാസിന്റെ വിജയത്തുടർച്ച. ശക്തമായ മത്സരം നടന്ന മണ്ഡലത്തിൽ യുഡിഎഫ് കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ച് 7487 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് റിയാസ് വീണ്ടും വിജയക്കൊടി പാറിച്ചത്.ഭൂരിപക്ഷം ഗണ്യമായി കുറഞ്ഞെങ്കിലും മണ്ഡലം നിലനിർത്താൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് ഇടതുമുന്നണി. യുഡിഎഫ് സ്വതന്ത്രനായി മത്സരിച്ച പി.വി.അൻവർ ശക്തമായ പോരാട്ടം കാഴ്‌ചവച്ചെങ്കിലും ഇടതുപക്ഷത്തിൻ്റെ സംഘടനാ സംവിധാനത്തെയും റിയാസിൻ്റെ മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളെയും മറികടക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല.


ഭരണവിരുദ്ധ വോട്ടുകൾ പി.വി.അൻവർ വലിയ തോതിൽ ഏകീകരിച്ചെങ്കിലും മണ്ഡലത്തിലെ വ്യക്തിപരമായ സ്വാധീനവും കഴിഞ്ഞ അഞ്ചു വർഷത്തെ വികസന നേട്ടങ്ങളും റിയാസിന് തുണയായി. രാഷ്ട്രീയത്തിന് അതീതമായി മണ്ഡലത്തിൽ റിയാസിൻ്റെ ജനകീയതയ്ക്കുള്ള പിൻബലമാണ് തിരഞ്ഞെടുപ്പ് വിജയം. പഴുതടച്ച പ്രചാരണ തന്ത്രങ്ങൾക്കൊപ്പം മന്ത്രിയെന്ന നിലയിൽ മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങളും ജയത്തിനു കാരണങ്ങളായി. വോട്ടെണ്ണലിൻ്റെ തുടക്കം മുതൽ തന്നെ ഉദ്വേഗജനകമായ നിമിഷങ്ങളാണ് ബേപ്പൂരിൽ ഉണ്ടായത്. ആദ്യ റൗണ്ടുകളിൽ മുഹമ്മദ് റിയാസ് വ്യക്തമായ ലീഡ് നിലനിർത്തിയെങ്കിലുംപകുതി ഘട്ടമായപ്പോഴേക്കും പി.വി.അൻവർ നില മെച്ചപ്പെടുത്തി. മാത്രമല്ല ചില ഘട്ടങ്ങളിൽ അൻവർ റിയാസിന്റെ ലീഡ് നില കുറച്ചു കൊണ്ടുവരികയും ചെയ്തു. എന്നാൽ പരമ്പരാഗത ഇടതുപക്ഷ കേന്ദ്രങ്ങൾ റിയാസിനെ തുണച്ചു.


കഴിഞ്ഞ തവണ 28,747 വോട്ടുകളുടെ വൻ ഭൂരിപക്ഷത്തിന് വിജയിച്ച റിയാസിന് ഇത്തവണ ഭൂരിപക്ഷത്തിൽ ഗണ്യമായ കുറവുണ്ടായി. എങ്കിലും ഉറച്ച മണ്ഡലങ്ങളിൽ പലതിലും മന്ത്രിമാർ ഉൾപ്പെടെയുള്ള പ്രമുഖർ പരാജയപ്പെട്ട സാഹചര്യത്തിൽ പി.എ.മുഹമ്മദ് റിയാസിൻ്റെ വിജയം സിപിഎമ്മിന് ഏറെ ആശ്വാസം നൽകുന്നതാണ്. എല്ലാ വിഭാഗം ജനങ്ങളെയും കേട്ട് അവർക്കൊപ്പം നിന്നു പ്രവർത്തിച്ചതാണ് തിരഞ്ഞെടുപ്പിൽ വോട്ടർമാരെ എൽഡിഎഫിലേക്ക് അടുപ്പിച്ചതെന്നു വേണം കരുതാൻ

Post a Comment

0 Comments