LATEST

6/recent/ticker-posts

Header Ads Widget

കിഫ്ബിയിൽ പിടിമുറുക്കാൻ സർക്കാർ; വരുമാനമുള്ള പദ്ധതികൾക്ക് മുൻഗണന

 



തിരുവനന്തപുരം: കിഫ്ബിയിൽ പിടിമുറുക്കാൻ സർക്കാർ. പ്രവർത്തനത്തിലും ധനസമാഹരണ രീതിയിലും മാറ്റം വരും. വരുമാനമുള്ള പദ്ധതികളിലേയ്ക്ക് മാറും. കിഫ്‌ബി ഡയറക്ടർ ബോർഡ് യോഗം ചേരും. കിഫ്ബി പ്രവർത്തനം എങ്ങനെ മാറ്റണമെന്ന് വിദഗ്‌ധ സമിതി പഠിക്കും. ധവള പത്രം തയാറാക്കുന്ന സമിതി പരിശോധിക്കാനാണ് സാധ്യത.


മുഖ്യമന്ത്രി അധ്യക്ഷനും ധനമന്ത്രി ഉപാധ്യക്ഷനുമായി ഡയറക്‌ടർ ബോർഡ് ഉണ്ടെങ്കിലും കഴിഞ്ഞ പത്തു വർഷം പ്രവർത്തിച്ചതു പോലെ കിഫ്ബി സ്വതന്ത്രമായി വിടില്ല. ധനവകുപ്പിൻ്റെ പിടിയിലാക്കും. സംസ്ഥാനത്തിൻ്റെ കടമെടുപ്പ് പരിധി വെട്ടിക്കുറയ്ക്കുന്ന രീതിയിലേയ്ക്ക് കിഫ്ബി ധനസമാഹരണം മാറുന്നതിൽ യുഡിഎഫ് സർക്കാരിന് യോജിപ്പില്ല.


കിഫ്ബി കടം സംസ്ഥാന സർക്കാരിന് ബാധ്യതയെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം കടമെടുപ്പ് പരിധി വെട്ടിക്കുറിച്ചത്. വരുമാനമുണ്ടാക്കുന്ന പദ്ധതികൾ മാത്രം നടപ്പാക്കുക എന്നതിലേയ്ക്ക് മാറുകയെന്നാണ് സർക്കാർ ആലോചന. കഴിഞ്ഞ ദിവസം ബോർഡ് യോഗം ചേർന്നെങ്കിലും പുതിയ പദ്ധികൾ അംഗീകാരമെടുത്തതിൽ തീരുമാനമെടുത്തില്ല.

അടുത്ത 5 വർഷം 16,600 കോടിയാണ് കിഫ്ബി കടം തിരിച്ചട‌ക്കേണ്ടത്. കിഫ്ബി പണം എൽഡിഎഫ് സർക്കാരിൻ്റെ പരസ്യത്തിന് ഉപയോഗിച്ചതിനെതിരെ കടുത്ത വിമർശനം യുഡിഎഫ് ഉയർത്തിയിരുന്നു. ജീവനക്കാർക്ക് വൻ തുക അലവൻസ് നൽക്കുന്നുവെന്നാണ് യുഡിഎഫ് സർക്കാർ വിലിയിരുത്തൽ. അലൻവൻസ് വെട്ടിക്കുറയ്ക്കാനും സാധ്യതയുണ്ട്.

Post a Comment

0 Comments