മലപ്പുറം: കേരളത്തിൽ ഇടതുപക്ഷത്തിനേറ്റ തോൽവി ചോദിച്ച് വാങ്ങിയതാണെന്ന് സമസ് മുഖപത്രമായ സുപ്രഭാതം. ഭരണ വിരുദ്ധ വികാരത്തിന് പുറമെ ധാർഷ്‌ട്യവും ധൂർത്തും പ്രതിപക്ഷ ബോധമില്ലാത്ത പെരുമാറ്റവും തിരിച്ചടിയായി.
മതേതര നിലപാടിലെ വിട്ടുവീഴ്ചയും വർഗീയ-വിദ്വേഷ പ്രചാരകരെ ഒപ്പം നിർത്തിയതും പിഴവായെന്ന് സമസ്‌ത മുഖപത്രം വിമർശിച്ചു. ബിജെപിയുടെ കടന്നുവരവ് മതേതര കേരളത്തെ ആശങ്കപ്പെടുത്തുന്നതായും മുഖപത്രം വ്യക്തമാക്കുന്നു.
'കേരളത്തിൽ ഭരണത്തുടർച്ച ഉറപ്പിച്ച എൽഡിഎഫിന് ചരിത്രത്തിലെ ഏറ്റവും വലിയ തോൽവിയുണ്ടായത് ആകസ്‌മികമല്ല. മന്ത്രിമാരുൾപ്പെടെ വലിയ വോട്ടിന് തോറ്റതും മുഖ്യമന്ത്രിയടക്കം ഭഊരിപക്ഷം കുറഞ്ഞ് നിറം മങ്ങിയ ജയം കാഴ്‌ചവച്ചതും ഭരണവിരുദ്ധ വികാരം അലയടിച്ചതിനാലാണ്,' മുഖപത്രം പറയുന്നു.

0 Comments